അടുത്ത 10 വർഷത്തിലെ ഇന്ത്യയുടെ വളർച്ച സംബന്ധിച്ച് നിർണായക പ്രവചനവുമായി ഗോൾഡ്മാൻ സാചസ്

ന്യൂഡൽഹി: അടുത്ത ദശകത്തിൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ 8.2 ശതമാനം നിരക്കിൽ വളരാനുള്ള ശേഷിയുണ്ടെന്ന് ഗോൾഡ്മാൻ സാചസ്. ആറ് ശതമാനമായിരിക്കും അടുത്ത വർഷങ്ങളിൽ ഇന്ത്യയുടെ വളർച്ചനിരക്ക്. എന്നാൽ, അത് 8.2 ശതമാനം വരെയാക്കി ഉയർത്താനുള്ള ശേഷി സമ്പദ്‍വ്യവസ്ഥക്കുണ്ടെന്നാണ് ഗോൾഡ്മാൻ സാചസ് പ്രവചിക്കുന്നത്.

നാല് സൂചകങ്ങളെ മുൻനിർത്തിയാണ് ഗോൾഡ്മാന്റെ പ്രവചനം. നിക്ഷേപവും ജി.ഡി.പിയും തമ്മിലുള്ള അനുപാതത്തിലെ വളർച്ച, മനുഷ്യവിഭവത്തിലെ ഉയർന്ന നിക്ഷേപം, തൊഴിൽ മേഖലയുടെ പ്രാതിനിധ്യം, ഉൽപാദനം എന്നിവയെല്ലാം മുൻനിർത്തിയാണ് ഏജൻസി പ്രവചനം നടത്തിയിരിക്കുന്നത്. ഇതിൽ ഉൽപാദന വർധനവ് വളർച്ചക്ക് നിർണായകമാവുമെന്നും സാചസ് വ്യക്തമാക്കുന്നു.

സമ്പദ്‍വ്യവസ്ഥയിലെ നിർണായകമായ നാല് സൂചകങ്ങൾ ഒരുമിച്ച് മികച്ച രീതിയിൽ ചേർന്നാൽ ഇന്ത്യക്ക് അടുത്ത 10 വർഷം 8.2 ശതമാനമെന്ന വളർച്ചാ നിരക്ക് കൈവരിക്കാൻ സാധിക്കും. ശരാശരി വളർച്ചാനിരക്കായിരിക്കും ഇതെന്നും​ ഗോൾഡ്മാൻ സാചസ് പ്രവചിക്കുന്നു.

Tags:    
News Summary - India may grow at 8.2% over next decade; Goldman Sachs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.