റഷ്യക്കുമേലുള്ള പുതിയ ഉപരോധങ്ങളിൽ വലയുമോ ഇന്ത്യൻ എണ്ണകമ്പനികൾ ?

ന്യൂഡൽഹി: റഷ്യയിൽ നിന്നും കുറഞ്ഞ വിലക്ക് എണ്ണ ഇറക്കുമതി ചെയ്ത് വൻ ലാഭമാണ് ഇന്ത്യൻ കമ്പനികൾ കൊയ്യുന്നത്. രാജ്യത്ത് എണ്ണ വിൽപനയിലൂടെ കമ്പനികൾ വൻ ലാഭം കൊയ്യുന്നതിനിടെ അവർക്ക് മുന്നിൽ പുതിയ വെല്ലുവിളിയായി യുറോപ്യൻ രാജ്യങ്ങളും ആസ്ട്രേലിയയും റഷ്യക്കുമേൽ ഏർപ്പെടുത്തിയ ഉപരോധം. ഇന്ത്യൻ എണ്ണകമ്പനികളുടെ ഇറക്കുമതിയെ ഇത് കാര്യമായി സ്വാധീനിക്കില്ലെങ്കിലും കയറ്റുമതിയിൽ ചെറുതല്ലാത്ത പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

അനലിസ്റ്റായ കെപ്ലറിന്റെ വിവരങ്ങളനുസരിച്ച് റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി മേയ് മാസത്തിൽ റെക്കോർഡിലെത്തിയിരുന്നു. ജൂണിലും ഇത് വർധിക്കാൻ തന്നെയാണ് സാധ്യത. ഏ​കദേശം 8.40 ലക്ഷം ബാരൽ എണ്ണയാണ് ഇന്ത്യ റഷ്യയിൽ ​​നിന്നും മേയിൽ ഇറക്കുമതി ചെയ്തത്. ഏപ്രിലിൽ 3.86 ലക്ഷം ബാരൽ ഇറക്കുമതി ചെയ്ത സ്ഥാനത്താണിത്. ജൂണിൽ ഏകദേശം 1.05 മില്യൺ ബാരൽ എണ്ണ ഇറക്കുമതി ചെയ്യുമെന്നാണ് പ്രതീക്ഷ.

ഏകദേശം ബാരലിന് 40 ഡോളറിനാണ് ഇന്ത്യയിലെ എണ്ണകമ്പനികൾ റഷ്യയിൽ നിന്നും ഇന്ധനം വാങ്ങുന്നത്. നിലവിൽ യുറോപ്യൻ യൂണിയൻ റഷ്യയിൽ നിന്നുള്ള ഇറക്കുമതിക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജർമ്മനിയും പോളണ്ടും റഷ്യയിൽ നിന്നുള്ള പ്രകൃതവാതക ഇറക്കുമതിയും നിയന്ത്രിക്കാൻ ഒരുങ്ങുകയാണ്. ജപ്പാൻ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളും ഇതേരീതിയിലാണ് ചിന്തിക്കുന്നത്.

ഇന്ത്യൻ കമ്പനികൾ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന എണ്ണ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്. ആസ്ട്രേലിയ ഉൾപ്പടെ പല രാജ്യങ്ങൾക്കമുള്ള എണ്ണ ജാംനഗറിലെ റിലയൻസിന്റെ റിഫൈനറിയിൽ നിന്നും കയറ്റുമതി ചെയ്യുന്നു. നിലവിലെ സാഹചര്യത്തിൽ റഷ്യൻ എണ്ണ ഇ​ന്ത്യയിൽ നിന്നുംവീണ്ടും ഇറക്കുമതി ചെയ്യാൻ ആസ്ട്രേലിയ അനുവദിക്കുമോയെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. ഇത് കമ്പനികൾക്ക് മുന്നിൽ പുതിയ പ്രതിസന്ധി ഉയർത്തും. റിലയൻസ് ഉൾപ്പടെ മറ്റ് രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്ന കമ്പനികൾക്ക് റഷ്യക്കുമേലുള്ള യുറോപ്യൻ രാജ്യങ്ങളുടെ ഉപരോധം വെല്ലുവിളിയാവുമോയെന്നാണ് ആശ

Tags:    
News Summary - India gorges on cheap Russian crude, but its fuel exports at risk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.