ഐ.എ.ബി ഫെലോഷിപ്പിന് അർഹനാകുന്ന ആദ്യത്തെ ഇന്ത്യക്കാരനായ ചാർട്ടേഡ് അക്കൗണ്ടന്റായി റാസിഖ് അഹമ്മദ്

ലണ്ടൻ: ബ്രിട്ടൻ ആസ്ഥാനമായുള്ള ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് ബുക്ക് കീപ്പേഴ്‌സിന്റെയും(ഐ.എ.ബി) ഐ.എ.എ.പിയുടെയും ഫെലോഷിപ്പിന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് റാസിഖ് അഹമ്മദ് അർഹനായി. അക്കൗണ്ടിങ് രംഗത്തെ മികവിന് നൽകുന്ന അംഗീകാരമാണ് ഫെലോഷിപ്പ്.

ഫെലോഷിപ്പിന് അർഹനാകുന്ന ഇന്ത്യക്കാരനായ ആദ്യത്തെ ചാർട്ടേഡ് അക്കൗണ്ടന്റാണ് റാസിഖ് അഹമ്മദ്. പി.എ ഹമീദ് അസോസിയേറ്റ്‌സ് മാനേജിങ് പാർട്ണർ കൂടിയാണ് അദ്ദേഹം. ബ്രിട്ടീഷ് പാർലമെന്റിൽ നടക്കുന്ന ചടങ്ങിൽ റാസിഖ് അംഗീകാരം ഏറ്റുവാങ്ങും.

ഫെലോ മെമ്പർഷിപ്പ് ലഭിക്കുന്ന വ്യക്തി രജിസ്റ്റേഡ് ബുക്ക്കീപ്പർ അഥവാ ഇന്റർനാഷനൽ അക്കൗണ്ടന്റ് എന്നാണ് അറിയപ്പെടുക. അന്താരാഷ്ട്രതലത്തിൽ ഏതു രാജ്യത്തെയും ഏതു സ്ഥാപനത്തിന്റെയും അക്കൗണ്ടിങ് ചെയ്യാനുള്ള അംഗീകാരം കൂടിയാണ് ഐ.എ.ബി ഫെലോഷിപ്പിലൂടെ ലഭിക്കുന്നത്.

Tags:    
News Summary - IAB fellowship for indian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.