ഡിസംബറിലെ ജി.എസ്​.ടി പിരിവിൽ നേരിയ ഇടിവ്​

ന്യൂഡൽഹി: ഡിസംബർ മാസത്തെ ജി.എസ്​.ടി പിരവിൽ ഇടിവ്​. 1.29,780 കോടിയാണ്​ ഡിസംബറിൽ ജി.എസ്​.ടിയായി പിരിച്ചെടുത്തത്​. നവംബറുമായി താരതമ്യം ചെയ്യു​മ്പോൾ നേരിയ കുറവ്​ ജി.എസ്​.ടിയിലുണ്ടായിട്ടുണ്ട്​. നവംബർ 1.31 ലക്ഷം കോടിയാണ്​ ജി.എസ്​.ടിയായി പിരിച്ചെടുത്തത്​.

ഇ-വേ ബില്ലുകളിൽ 17 ശതമാനം കുറവുണ്ടായിട്ടും 1.30 ലക്ഷം കോടിക്കടുത്ത്​ ജി.എസ്​.ടി പിരിച്ചെടുക്കാൻ സാധിച്ചുവെന്ന്​ അധികൃതർ അറിയിച്ചു. സാമ്പത്തിക വർഷത്തിന്‍റെ മൂന്നാംപാദത്തിൽ ശരാശരി 1.30 ലക്ഷം കോടി പ്രതിമാസ ജി.എസ്​.ടിയായി പിരിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്​. സാമ്പത്തിക വർഷത്തിന്‍റെ ഒന്നാം പാദത്തിൽ 1.10 ലക്ഷം കോടിയായിരുന്നു പ്രതിമാസ ശരാശരി ജി.എസ്​.ടി പിരിവ്​. രണ്ടാം പാദത്തിൽ 1.15 ലക്ഷം കോടിയും ജി.എസ്​.ടിയായി പിരിച്ചെടുത്തു.

സമ്പദ്​വ്യവസ്ഥ കരകയറിയതും, ജി.എസ്​.ടി വെട്ടിപ്പ്​ തടയാൻ കഴിഞ്ഞതും ഗുണകരമായെന്നാണ്​ കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. സാമ്പത്തിക വർഷത്തിന്‍റെ അടുത്തപാദത്തിലും വരുമാനം വർധിക്കുമെന്ന്​ തന്നെയാണ്​ ധനകാര്യമന്ത്രാലയത്തിന്‍റെ പ്രതീക്ഷ. 

Tags:    
News Summary - GST collection 2022 declines in december

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.