ന്യൂഡൽഹി: സമ്പദ്വ്യവസ്ഥയുടെ പുരോഗതിക്ക് സ്വകാര്യമേഖലയെ പിന്തുണക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീതി ആയോഗിന്‍റെ ആറാമത് യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാറും സംസ്ഥാനങ്ങളും ഒരുമിച്ച് നിൽക്കണം. കേന്ദ്രവും സംസ്ഥാന സർക്കാറുകളും ഒരുപോലെ സ്വകാര്യ മേഖലയെ പിന്തുണക്കണമെന്നും മോദി ആവശ്യപ്പെട്ടു.
ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമാകാൻ സ്വകാര്യമേഖലക്ക് സർക്കാർ അവസരം നൽകണം. കോവിഡ് കാലയളവിൽ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിച്ചു. ഇത് ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിഛായ ഉയരുന്നതിന് കാരണമായെന്നും മോദി പറഞ്ഞു.
അതേസമയം, നീതി ആയോഗ് യോഗത്തിൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിേന്റയും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടേയും അസാന്നിധ്യം ശ്രദ്ധേയമായി. നീതി ആയോഗ് സംസ്ഥാന സർക്കാറുകളുടെ പദ്ധതികളെ പിന്തുണക്കുന്നില്ലെന്ന് ആരോപിച്ചാണ് മമത വിട്ടുനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.