ഗോ ഫസ്റ്റിന് പറക്കാൻ 425 കോടി കൂടി വേണം

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കട്ടപ്പുറത്തായ ​ഗോ ഫസ്റ്റിന് വീണ്ടും പറക്കണമെങ്കിൽ 425 കോടി രൂപ കുടി വേണമെന്ന് റിപ്പോർട്ട്. ഗോ ഫസ്റ്റിനെ നിലവിൽ നയിക്കുന്ന ശൈലേന്ദ്ര അജ്മീറ വിമാന സർവീസ് വീണ്ടും ആരംഭിക്കണമെങ്കിൽ 425 കോടി രൂപ കൂടി ആവശ്യമാണെന്ന് കമ്പനിക്ക് കടം നൽകുന്ന ധനകാര്യ സ്ഥാപനങ്ങളെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്. ഇക്കണോമിക്സ് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

വിമാനങ്ങളുടെ അറ്റകൂറ്റപ്പണിക്കും സർവീസ് നടത്താതിരുന്ന കാലത്തുള്ള ടിക്കറ്റ് റദ്ദാക്കലുകൾക്ക് നഷ്ടപരിഹാരം നൽകാനും വലിയ തുക തന്നെ ആവശ്യമായി വരുമെന്നാണ് ഗോ ഫസ്റ്റിന്റെ കണക്ക് കൂട്ടൽ. ഗോ ഫസ്റ്റിന്റെ സർവീസ് വീണ്ടും ആരംഭിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഐ.ഡി.ബി.ഐ ബാങ്ക് എന്നിവർ യോഗം ചേർന്നിരുന്നു.

നേരത്തെ ഗോ ഫസ്റ്റിന്റെ സർവീസ് വീണ്ടും തുടങ്ങാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകിയിരുന്നു. അതേസമയം, പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഗോ ഫസ്റ്റ് സർവീസ് നിർത്തിവെക്കുന്നതിന്റെ കാലാവധി നീട്ടിയിരുന്നു. ജൂൺ 28 വരെയാണ് നിലവിൽ സർവീസ് നിർത്തിവെച്ചിരിക്കുന്നത്.

Tags:    
News Summary - Go First’s Shailendra Ajmera seeks ₹425 crore in interim finance to restart operations: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.