ന്യൂഡൽഹി: ചൈന ഉൾപ്പടെ അയൽ രാജ്യങ്ങളിൽ നിന്നും നേരിട്ടുള്ള വിദേശനിക്ഷേപത്തിന് കർശന നിയന്ത്രണവുമായി കേന്ദ്രസർക്കാർ. ചൈനയിൽ നിന്നുള്ള ചെറുതും വലുതുമായ എല്ലാ വിദേശനിക്ഷേപങ്ങൾക്കും ഇനി കേന്ദ്രസർക്കാറിെൻറ മുൻകൂർ അനുമതി വേണം.
ഏപ്രിലിൽ അയൽരാജ്യങ്ങളിൽ നിന്നുള്ള വിദേശനിക്ഷേപങ്ങൾക്ക് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്താൻ തീമാനിച്ചിരുന്നു. കേന്ദ്ര അനുമതി ആവശ്യമില്ലാത്ത നിക്ഷേപങ്ങളുടെ പരിധി 10 ശതമാനമായോ 25 ശതമാനമായോ കുറക്കാനായിരുന്നു നീക്കം. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിരുന്നില്ല.
എന്നാൽ, ആറ് മാസങ്ങളായി നടത്തിയ ചർച്ചകൾക്കൊടുവിൽ സർക്കാർ അനുമതി വാങ്ങേണ്ട നിക്ഷേപങ്ങളുടെ ഉയർന്ന പരിധിയും താഴ്ന്ന പരിധിയും നിശ്ചയിക്കേണ്ടെന്നാണ് കേന്ദ്രസർക്കാർ തീരുമാനം. അയൽ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ നിക്ഷേപങ്ങൾക്കും കേന്ദ്രസർക്കാറിെൻറ മുൻകൂർ അനുമതി വാങ്ങണം. സിംഗപ്പൂർ, മൗറിഷ്യസ് തുടങ്ങിയ രാജ്യങ്ങൾ വഴി ചൈനീസ് നിക്ഷേപം എത്താതിരിക്കാനാണ് ചൈനക്ക് പുറമേ മറ്റ് അയൽ രാജ്യങ്ങളെ കൂടി പട്ടികയിൽ ഉൾപ്പെടുത്തിയത്. പേടിഎം, സോമാറ്റോ, ബിഗ്ബാസ്കറ്റ് തുടങ്ങി പല ഇന്ത്യൻ കമ്പനികൾക്കും ചൈനീസ് നിക്ഷേപമുണ്ട്. ഇതുമായി ബന്ധപ്പെട്ട നിരവധി അപേക്ഷകൾ കേന്ദ്രസർക്കാറിെൻറ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.