വായ്പ പലിശനിരക്കുകൾ വീണ്ടും ഉയർത്തി ഫെഡറൽ റിസർവ്

വാഷിങ്ടൺ: വായ്പ പലിശനിരക്കുകൾ വീണ്ടും ഉയർത്തി ​യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്. 0.75 ശതമാനത്തിന്റെ വർധനയാണ് വായ്പ പലിശയിൽ വരുത്തിയത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം, തുടർച്ചയായ നിരക്കുയർത്തൽ യു.എസ് സമ്പദ്‍വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിക്കുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

ഡിസംബറോട് കേന്ദ്രബാങ്ക് നിരക്ക് ഉയർത്തിയ തീരുമാനത്തിൽ നിന്ന് പിന്നാക്കം പോകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പണപ്പെരുപ്പം കുറയുന്നത് വരെ നിരക്ക് ഉയർത്തുന്ന നടപടിയുമായി ​ഫെഡറൽ റിസർവ് മുന്നോട്ട് പോകുമോയെന്നാണ് ആശങ്ക.

അടുത്ത മാസത്തോടെ നിരക്ക് വർധനയുടെ തോത് കുറക്കുമെന്ന് ഫെഡറൽ റിസർവ് ഗവർണർ ജെറോം പവൽ പറഞ്ഞു. പണപ്പെരുപ്പം രണ്ട് ശതമാനത്തിൽ നിർത്തുകയാണ് ഫെഡറൽ റിസർവിന്റെ ലക്ഷ്യം. പണപ്പെരുപ്പത്തിന്റെ നിലവിലെ തോത് അനുസരിച്ച് ഫെഡറൽ റിസർവിന്റെ പലിശനിരക്കുകൾ 4.5 ശതമാനം മുതൽ 4.7 ശതമാനത്തിലേക്ക് വരെ എത്തിയേക്കാമെന്നാണ് പ്രവചനം.

Tags:    
News Summary - Fed hikes interest rates again. Will it slow them down now?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.