Posted On
date_range Updated On
date_range 2020-21ലെ പി.എഫ് പലിശനിരക്കുകൾ നിശ്ചയിച്ച് ഇ.പി.എഫ്.ഒ
ന്യൂഡൽഹി: 2020-21 വർഷത്തിലെ പി.എഫ് പലിശനിരക്കുകൾ നിശ്ചയിച്ച് ഇ.പി.എഫ്.ഒ. മുൻ വർഷത്തെ പലിശ നിരക്കായ 8.5 ശതമാനം തന്നെ തുടരുമെന്ന് ഇ.പി.എഫ്.ഒ അറിയിച്ചു. തൊഴിൽമന്ത്രി സന്തോഷ് ഗാങ്വാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
ഇ.പി.എഫ്.ഒ പലിശനിരക്കുകൾ കുറക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കോവിഡിനെ തുടർന്ന് പി.എഫിൽ നിന്ന് വ്യാപകമായി പണം പിൻവലിക്കലിന്‍റെ തോത് ഉയർന്നത് പലിശ നിരക്കുകൾ കുറക്കുന്നതിന് കാരണമാകുമെന്നായിരുന്നു അഭ്യൂഹം.
കഴിഞ്ഞ മാർച്ചിൽ ഇ.പി.എഫ്.ഒ പലിശ നിരക്കുകൾ കുറച്ചിരുന്നു. 8.65 ശതമാനത്തിൽ നിന്ന് 8.5 ശതമാനമായാണ് പലിശനിരക്കുകൾ കുറച്ചത്. ഇതിന് പിന്നാലെ വീണ്ടും പലിശനിരക്കുകൾ കുറക്കുമെന്ന വാർത്തകൾ നിക്ഷേപകർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.