കോവിഡിൽ തകർന്ന ഇന്ത്യ സമ്പദ്​വ്യവസ്ഥയുടെ തിരിച്ചു വരവ്​ ജൂണിൽ തുടങ്ങുമെന്ന്​ നീതി ആയോഗ്​

ന്യൂഡൽഹി: കോവിഡ്​ രണ്ടാം തരംഗത്തെ തുടർന്ന്​ പ്രതിസന്ധിയിലായ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയുടെ തിരിച്ചു വരവ്​ ജൂണിൽ തുടങ്ങുമെന്ന്​ നീതി ആയോഗ്​ വൈസ്​ ചെയർമാൻ രാജീവ്​ കുമാർ. ജൂലൈയോടെ തിരിച്ച്​ വരവി​െൻറ വേഗം കൂടുമെന്നും അദ്ദേഹം പറഞ്ഞു. സമ്പദ്​വ്യവസ്ഥയുടെ തിരിച്ചുവരവി​െൻറ വേഗം കൂടിയാൽ വളർച്ച അനുമാനം പുനഃപരിശോധിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്​തമാക്കി.

കഴിഞ്ഞ ദിവസം വായ്​പ അവലോകന യോഗത്തിന്​ ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ അനുമാനം സംബന്ധിച്ച്​ ഗവർണർ ശക്​തികാന്ത ദാസ്​ പ്രസ്​താവന നടത്തിയിരുന്നു. ജി.ഡി.പി വളർച്ച അനുമാനം 10.5 ശതമാനത്തിൽ നിന്ന്​ 9.5 ശതമാനമായാണ്​ ആർ.ബി.ഐ കുറച്ചത്​. കോവിഡ്​ രണ്ടാം തരംഗത്തെ തുടർന്നാണ്​ വളർച്ച അനുമാനം കുറച്ചത്​.

നേരത്തെ കോവിഡ്​ രണ്ടാം തരംഗം മൂലം ഇന്ത്യയുടെ ജി.ഡി.പി വളർച്ചയുടെ തോത്​ കുറയുമെന്ന്​ റേറ്റിങ്​ ഏജൻസികൾ പ്രവചിച്ചിരുന്നു. എന്നാൽ, ഒന്നാം തരംഗത്തിൽ​ നേരിട്ട തിരിച്ചടി സമ്പദ്​വ്യവസ്ഥക്ക്​ ഉണ്ടാവില്ലെന്നും അവർ വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ആർ.ബി.ഐയും സാമ്പത്തിക വളർച്ച അനുമാനം കുറച്ചത്​.

Tags:    
News Summary - Economic recovery will start from June, to gather pace from July 2021: Niti Aayog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.