സംഘർഷങ്ങൾക്കിടയിലും ചൈനയെ ആശ്രയിച്ച്​ ഇന്ത്യ

ന്യൂഡൽഹി: നിയന്ത്രണരേഖക്ക്​ സമീപം സംഘർഷം ശക്​തമായപ്പോഴും ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായി ചൈന. ലഡാക്കിലുൾപ്പടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും ഇന്ത്യയിലേക്ക്​ കൂടുതൽ ഇറക്കുമതി നടത്തിയ രാജ്യം ചൈനയാണ്​. 2020ൽ 58.71 ബില്യൺ ഡോളറിന്‍റെ ഇറക്കുമതിയാണ്​ ചൈന ഇന്ത്യയിലേക്ക്​ നടത്തിയത്​.

വാണിജ്യമന്ത്രി ഹർദീപ്​ ദിങ്​ പുരി ലോക്​സഭയിലാണ ഇക്കാര്യം അറിയിച്ചത്​. തൃണമൂൽ കോൺഗ്രസ്​ എം.പി മാലാ റോയിയുടെ ചോദ്യത്തിനാണ്​ വാണിജ്യ മ​ന്ത്രിയുടെ മറുപടി. ചൈനയെ കൂടാതെ യു.എസ്​.എ, യു.ഇ.എ, സൗദി അറേബ്യ, ഇറാഖ്​ എന്നീ രാജ്യങ്ങളിൽ നിന്നാണ്​ ഏറ്റവും കൂടുതൽ ഇറക്കുമതി നടക്കുന്നത്​.

യു.എസ്​ (26.89 ​ബില്യൺ ഡോളർ), യു.ഇ.എ (23.96 ബില്യൺ ഡോളർ), സൗദി അറേബ്യ(17.73 ബില്യൺ ഡോളർ), ഇറാഖ്​(16.26 ബില്യൺ ഡോളർ) എന്നിങ്ങനെയാണ്​ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യയിലേക്കുള്ള ഇറക്കുമതി.

Tags:    
News Summary - China was India’s top imports source despite LAC crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.