ഇന്ത്യയിലേക്കുള്ള സ്വർണം ചൈനക്കും തുർക്കിക്കും നൽകി ബാങ്കുകൾ; ഉത്സവകാലത്ത് ക്ഷാമമുണ്ടാവുമോയെന്ന് ആശങ്ക

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള സ്വർണം ചൈനക്കും തുർക്കിക്കും നൽകി ബാങ്കുകൾ. ഇതോടെ ഉത്സവകാലത്ത് രാജ്യത്ത് സ്വർണത്തിന് ക്ഷാമമുണ്ടാവുമോ​യെന്ന ആശങ്ക ഉയർന്നിരിക്കുകയാണ്. ചൈനയും തുർക്കിയും കൂടുതൽ വില നൽകാമെന്ന അറിയിച്ചതോടെയാണ് ഇന്ത്യയി​ലേക്കുള്ള ഷിപ്മെന്റ് വഴിമാറ്റിയതെന്നാണ് റിപ്പോർട്ട്.

ഐ.സി.ബി.സി സ്റ്റാൻഡേർഡ് ബാങ്ക്, ജെ.പി മോർഗൻ, സ്റ്റാൻഡേർഡ് ചാറ്റേർഡ് ബാങ്ക് എന്നിവയാണ് ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്നത്. സ്വർണ ഇറക്കുമതി നടത്തിയ ശേഷം ഇത് വാലറ്റുകളിൽ സ്റ്റോർ ചെയ്യുകയാണ് പതിവ്. എന്നാൽ, നിലവിൽ കഴിഞ്ഞ വർഷം വാലറ്റുകളിൽ ഉണ്ടായിരുന്നതിനേക്കാൾ 10 ശതമാനം കുറവ് സ്വർണമാണ് ഇപ്പോഴുള്ളത്.കഴിഞ്ഞ വർഷം ഏതാനം ടൺ സ്വർണം വാലറ്റുകളിൽ ഉണ്ടായിരുന്നതെങ്കിൽ. ഇക്കുറിയത് കിലോയായി കുറഞ്ഞു.

അതേസമയം, ജെ.പി മോർഗൻ, ഐ.സി.ബി.സി, സ്റ്റാൻഡേർഡ് ചാർട്ടേഡ് എന്നിവർ വാർത്തകൾ നിഷേധിച്ചു. നേരത്തെ സെപ്റ്റംബറിൽ ഇന്ത്യയുടെ സ്വർണ ഇറക്കുമതിയിൽ 30 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു. ഇക്കാലയളവിൽ തുർക്കിയുടെ സ്വർണ ഇറക്കുമതി 543 ശതമാനമായും ചൈനയുടെ ഹോങ്കോങ് വഴിയുള്ള സ്വർണ ഇറക്കുമതി 40 ശതമാനവും വർധിച്ചിരുന്നു.

Tags:    
News Summary - Banks divert gold supply from India to China, Turkey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.