Posted On
date_range Updated On
date_range വിലക്കയറ്റം രൂക്ഷം; പണപ്പെരുപ്പത്തിൽ വൻ വർധന
ന്യൂഡൽഹി: രാജ്യത്തെ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിൽ വൻ വർധനവ്. 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് പണപ്പെരുപ്പം. 14.23 ശതമാനമായാണ് പണപ്പെരുപ്പം വർധിച്ചത്. കഴിഞ്ഞ എട്ട് മാസമായി ഇരട്ടയക്കത്തിലാണ് മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം.
മിനറൽ ഓയിൽ, ബേസിക് മെറ്റ്, ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം, രാസവസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വില ഉയർന്നതാണ് പണപ്പെരുപ്പം വർധിക്കുന്നതിലേക്ക് നയിച്ചതെന്ന് വാണിജ്യമന്ത്രാലയം അറിയിച്ചു.
നവംബറിൽ റീടെയിൽ പണപ്പെരുപ്പവും ഉയർന്നിരുന്നു. 4.91 ശതമാനമായാണ് റീടെയിൽ പണപ്പെരുപ്പം വർധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.