2000 പിൻവലിക്കൽ: നോട്ടുമാറ്റം തുടങ്ങി; പല ബാങ്കുകളിൽ പല രീതി

ന്യൂഡൽഹി: പിൻവലിക്കുന്നതിന്റെ ഭാഗമായി 2000ത്തിന്റെ നോട്ടു​ മാറ്റാനായി ജനം ബാങ്കുകളിൽ എത്തിത്തുടങ്ങി. ചൊവ്വാഴ്ച മുതലാണ് നോട്ടു മാറാനുള്ള സംവിധാനം വിവിധ ബാങ്കുകളിൽ നിലവിൽ വന്നത്. നോട്ടു മാറാൻ ആകെ 131 ദിവസങ്ങളാണുള്ളത്. എന്നാൽ, 2016ലെ നോട്ടുനിരോധനത്തെപ്പോലെ നീണ്ട വരിയൊന്നും ഇത്തവണ ദൃശ്യമല്ല.

പല ബാങ്കുകളും പല നിർദേശങ്ങളാണ് നോട്ടു മാറാനായി മുന്നോട്ടുവെക്കുന്നത്. ചില ബാങ്കുകൾ പാൻ കാർഡും ആധാറും ആവശ്യപ്പെടുന്നുണ്ട്. ചിലർ നോട്ടു മാറ്റിനൽകുന്നില്ലെന്നും മറിച്ച് തുക അക്കൗണ്ടിൽ നിക്ഷേപിക്കാനാണ് ആവശ്യപ്പെടുന്നതെന്നും ഉപഭോക്താക്കൾ പറഞ്ഞു.

റിസർവ് ബാങ്ക് നിർദേശം അനുസരിച്ച് നോട്ടു മാറാൻ ഐ.ഡിയോ ഡെപ്പോസിറ്റ് ​ഫോറമോ ആവശ്യമില്ല. നിലവിൽ ഉപയോഗത്തിലുള്ള നോട്ടുകളിൽ 10.8 ശതമാനം 2000ത്തിന്റെ നോട്ടുകളാണ്. ഇത് ഈ വർഷം സെപ്റ്റംബർ 30 വരെ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാം.

Tags:    
News Summary - 2000 Withdrawal: Demonetisation started; Different method in different banks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.