Posted On
date_range Updated On
date_range ടോയോട്ട ഇന്ത്യ വൈസ് ചെയർമാൻ വിക്രം കിർലോസ്കർ അന്തരിച്ചു
ന്യൂഡൽഹി: ടോയോട്ട കിർലോസ്കർ മോട്ടോർ വൈസ് ചെയർമാൻ വിക്രം. എസ്. കിർലോസ്കർ അന്തരിച്ചു. ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.
വൈസ് ചെയർമാന്റെ മരണത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തിയ ടൊയോട്ട കിർലോസ്കർ മോട്ടോർ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കൊപ്പമുണ്ടാകുമെന്നും അറിയിച്ചു. ബുധനാഴ്ച ഉച്ചക്ക് ബംഗളൂരുവിലെ ഹെബ്ബാൾ ശ്മശാനത്തിലായിരിക്കും അദ്ദേഹത്തിന്റെ ശവസംസ്കാരം നടക്കുക.
മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദം പൂർത്തിയാക്കിയതിന് ശേഷമാണ് അദ്ദേഹം വ്യവസായ രംഗത്തേക്ക് ചുവടുവെക്കുന്നത്. ഇന്ത്യൻ വാഹനലോകത്തെ പ്രമുഖ സ്ഥാനം വഹിച്ചിരുന്ന സി.ഐ.ഐ, സിയാം, എ.ആർ.എ.ഐ തുടങ്ങിയ സംഘടനകളുടെ നേതൃസ്ഥാനവും വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.