Posted On
date_range Updated On
date_range വമ്പൻമാർ ജീവനക്കാരെ പിരിച്ചുവിടുന്നതിനിടെ യു.എസിൽ 1200 പേരെ നിയമിക്കാൻ ടി.സി.എസ്
വാഷിങ്ടൺ: മെറ്റ, മൈക്രോസോഫ്റ്റ്, ആമസോൺ, ട്വിറ്റർ തുടങ്ങിയ വമ്പൻമാർ ജോലിക്കാരെ പിരിച്ചുവിടുന്നതിനിടെ യു.എസിൽ 1200 പേരെ നിയമിക്കാനൊരുങ്ങി ടി.സി.എസ്. 2024ന് മുമ്പ് നിയമനങ്ങൾ നടത്താനാണ് ടി.സി.എസിന്റെ പദ്ധതി.
ടി.സി.എസ് ലിങ്കന്റെ നാട്ടിൽ സാന്നിധ്യം വർധിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. രണ്ട് വർഷത്തിനുള്ളിൽ ആയിരക്കണക്കിനാളുകൾക്കാണ് തൊഴിൽ ലഭിക്കുകയെന്ന് ഇല്ലിനോയിസ് ഗവർണർ ജെ.ബി പ്രിത് സക്ർ പറഞ്ഞു. പുതിയ ജോലികൾ ഇല്ലിനോയ്സിനെ രാജ്യത്തെ സാങ്കേതികമേഖലയുടെ ഹബ്ബാക്കി മാറ്റുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇല്ലിനോയ്സിൽ നിന്നും 3000ത്തോളം ജീവനക്കാർ നിലവിൽ ടി.സി.എസിൽ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1100 ജീവനക്കാരെയാണ് ടി.സി.എസ് നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.