Posted On
date_range Updated On
date_range റിലയൻസ് ജിയോയുടെ ഡയറക്ടർ സ്ഥാനം രാജിവെച്ച് മുകേഷ് അംബാനി
ന്യൂഡൽഹി: റിലയൻസ് ജിയോയുടെ ഡയറക്ടർ സ്ഥാനം രാജിവെച്ച് മുകേഷ് അംബാനി. മകൻ ആകാശ് അംബാനിയെ ജിയോയുടെ ചെയർമാനായി ഡയറക്ടർ ബോർഡ് നിയോഗിച്ചു.പങ്കജ് മോഹൻ പവാറാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ. അഞ്ച് വർഷക്കാലത്തേക്കാണ് നിയമനം.
രമീന്ദർ സിങ് ഗുജ്റാൾ, കെ.വി ചൗധരി എന്നിവരെ സ്വതന്ത്ര ഡറക്ടർമാരായി നിയമിക്കാനും കമ്പനി ബോർഡ് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ഈ തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചിട്ടില്ല.
അധികാരം അടുത്ത തലമുറയിലേക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് മുകേഷ് അംബാനിയുടെ നീക്കമെന്നാണ് റിപ്പോർട്ട്. എന്നാൽ, പുതിയ തീരുമാനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് റിലയൻസിൽ നിന്നും പുറത്ത് വന്നിട്ടില്ല. 16 ലക്ഷത്തോളം ഉപയോക്താക്കൾ റിലയൻസ് ജിയോക്ക് ഉണ്ടെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.