Posted On
date_range Updated On
date_range കല്യാണ്‍ ജ്വല്ലേഴ്സിന് 180 കോടി ലാഭം; ആകെ വിറ്റുവരവ് 5223 കോടി
കൊച്ചി: ഈ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ കല്യാണ്‍ ജ്വല്ലേഴ്സിന്‍റെ ആകെ വിറ്റുവരവ് 5223 കോടിയായി ഉയർന്നു. കഴിഞ്ഞ വർഷം അത് 3884 കോടി ആയിരുന്നു. വിറ്റുവരവിൽ 34 ശതമാനം വളർച്ച രേഖപ്പെടുത്തി.
ഇക്കാലയളവിൽ നികുതി കഴിഞ്ഞശേഷമുള്ള ആകെ ലാഭം 180.37 കോടിയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാംപാദത്തിൽ ലാഭം 148 കോടി ആയിരുന്നു. 21.51 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് കമ്പനി സമർപ്പിച്ച ഔദ്യോഗിക രേഖയിൽ പറയുന്നു.
ഇന്ത്യയിൽനിന്നുള്ള വിറ്റുവരവ് കഴിഞ്ഞ വർഷത്തെ 3219 കോടിയിൽനിന്ന് 4512 കോടിയായും ഉയർന്നു -40 ശതമാനം വളർച്ച. ഇന്ത്യയിൽനിന്നുള്ള മൊത്തം ലാഭം 133 കോടിയിൽനിന്ന് 168 കോടിയായി -26 ശതമാനം വളർച്ച. ഗൾഫ് മേഖലയിൽനിന്നുള്ള വിറ്റുവരവ് 683 കോടിയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അത് 641 കോടി ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.