Posted On
date_range Updated On
date_range സ്നാപ്ഡീൽ 30 ശതമാനം ജീവനക്കാരെ പിരിച്ച് വിടും
ബംഗളൂരു: പ്രമുഖ ഒാൺലൈൻ ഷോപ്പിങ്ങ് സൈറ്റായ സ്നാപ്ഡീൽ രണ്ട് മാസത്തിനകം 30 ശതമാനം ജീവനക്കാരെ പിരിച്ച് വിടും. മറ്റ് ഒാൺലൈൻ ഷോപ്പിങ്ങ് സൈറ്റുകളിൽ നിന്നുള്ള മൽസരം ശക്തമായതിനെ തുടർന്ന് സ്നാപ്ഡീലിെൻറ വരുമാനത്തിൽ വൻ കുറവ് സംഭവിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിലാണ് 30 ശതമാനം ജീവനക്കാരെ പിരിച്ച് വിടാനുള്ള തീരുമാനം കമ്പനി എടുത്തത്.
കമ്പനിയിലെ 1000ത്തോളം സ്ഥിരം ജീവനക്കാരെയും 5000ത്തോളം താൽകാലിക ജീവനക്കാരെയുമാണ് ഇത്തരത്തിൽ പിരിച്ച് വിടുക. സ്നാപ്ഡീലിനായി ഉൽപ്പന്നങ്ങൾ ഡെലിവർ ചെയ്യുന്ന കമ്പനികളിലെ 3000ത്തോളം പേർക്കും തൊഴിൽ നഷ്ടമാകും. ജീവനക്കാരെ പിരിച്ച് വിടുന്നത് സംബന്ധിച്ച അറിയിപ്പ് കമ്പനി ഒാപ്പറേഷൻസ് വിഭാഗത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.