റിലയൻസി​െൻറ വരുമാനം ഉയർന്നു; ജിയോയുടെ നഷ്​ടം 271 കോടി

മുംബൈ: റിലയൻസ്​ ഇൻഡസ്​ട്രീസി​​െൻറ രണ്ടാംപാദ ലാഭഫലം പുറത്ത്​ വന്നു. കഴിഞ്ഞ വർഷവുമായി താരത്മ്യം ചെയ്യു​േമ്പാൾ ലാഭത്തിൽ 12.79 ശതമാനം വർധനയുണ്ട്​. 

8,097 കോടിയാണ്​ സെപ്​തംബർ 30ന്​ അവസാനിച്ച രണ്ടാം പാദത്തിലെ ആകെ ലാഭം. കഴിഞ്ഞ വർഷം ഇത്​ 7,179 കോടിയായിരുന്നു. കമ്പനിയുടെ ആകെ വരുമാനത്തിലും വർധനയുണ്ട്​. 97,402 കോടിയാണ്​ ആകെ വരുമാനം. കഴിഞ്ഞ വർഷത്തിൽ 84,044 കോടിയാണ്​ രണ്ടാം പാദത്തിലെ വരുമാനം.

എന്നാൽ റിലയൻസ്​ ജിയോ നഷ്​ടം രേഖപ്പെടുത്തി. രണ്ടാം പാദത്തിൽ 271 കോടിയാണ്​ ജിയോയുടെ നഷ്​ടം. റിലയൻസി​​െൻറ മികച്ച പ്രകടനത്തിൽ സന്തോഷമുണ്ടെന്ന്​ ചെയർമാൻ മുകേഷ്​ അംബാനി പ്രതികരിച്ചു. 

Tags:    
News Summary - Reliance Industries Q2 profit rises 13% YoY to Rs 8,097 crore; Jio loss at Rs 271 crore–Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.