Posted On
date_range Updated On
date_range പത്ത് വർഷങ്ങൾക്കിപ്പുറം റിലയൻസിെൻറ വിപണി മൂല്യം 100 ബില്യൺ ഡോളറിലേക്ക്
മുംബൈ: പത്ത് വർഷത്തിന് ശേഷം മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിെൻറ വിപണി മുല്യം 100 ബില്യൺ ഡോളറിലെത്തി. ഒാഹരി വിപണി റെക്കോർഡുകൾ ഭേദിച്ച് കുതിച്ചതോടെയാണ് റിലയൻസും നേട്ടം കൈവരിച്ചത്.
റിലയൻസിെൻ ഒാഹരി വിലയിൽ 5.8 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ വിപണിമൂല്യത്തിൽ റിലയൻസിന് ഇന്ന് മാത്രം 6.9 ലക്ഷം കോടിയുടെ വർധനയുണ്ടായി. കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യൻ െഎ.ടി കമ്പനിയായ ടി.സി.എസിെൻറ വിപണി മൂല്യം 100 ബില്യൺ ഡോളർ പിന്നിട്ടിരുന്നു.
പരമ്പരാഗതമായ പെട്രോകെമിക്കൽ റിഫൈനറി ബിസിനസിൽ നിന്ന് മാറി റിടെയിലിന് റിലയൻസ് കൂടുതൽ പ്രാധാന്യം നൽകിയിരുന്നു. ഇത് കമ്പനിക്ക് ഗുണകരമായെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. റിലയൻസിെൻറ യോഗത്തിലും അംബാനി റീടെയിൽ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ കുറിച്ച് സൂചന നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.