Posted On
date_range Updated On
date_range മല്യയെ വിട്ടുനൽകണമെന്ന അപേക്ഷ ഇന്ത്യ ബ്രിട്ടന് കൈമാറി
ന്യൂഡൽഹി: ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് വൻ തുക വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയെ വിട്ടു നൽകണമെന്ന അപേക്ഷ വിദേശകാര്യ മന്ത്രാലയം ബ്രിട്ടന് കൈമാറി. സി.ബി.െഎയുടെ അപേക്ഷ പരിഗണിച്ചാണ് വിദേശകാര്യ മന്ത്രാലയത്തിെൻറ നടപടി.
വിജയ് മല്യയെ വിട്ടു കിട്ടുന്നതിനുള്ള അപേക്ഷ ബ്രിട്ടന് കൈമാറിയതായി വിദേശകാര്യ മന്ത്രാലയത്തിെൻറ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ലളിത് മോഡിയെ വിട്ടു കിട്ടുന്നതിനായും ഇത്തരത്തിൽ അപേക്ഷ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ വിജയ് മല്യക്കെതിരെ മുംബൈയിലെ സി.ബി.െഎ കോടതി ജാമ്യമില്ല വാറണ്ട് പുറപ്പിടുവിച്ചിരുന്നു. ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്ന് 9,000 കോടി രൂപയാണ് വിജയ് മല്യ വായ്പയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.