പലചരക്കില്‍  പ്രതീക്ഷക്ക് വകയില്ല; ഫ്ളിപ്കാര്‍ട്ടും  പിന്‍വാങ്ങി

ബംഗളൂരു: ഓണ്‍ലൈന്‍ വ്യാപാരത്തില്‍ പലചരക്കിന് പ്രതീക്ഷക്ക് വകയില്ളെന്ന് ഒരു പ്രമുഖന്‍കൂടി. ഫ്ളിപ്കാര്‍ട്ടിനാണ് പുതിയ തിരിച്ചറിവ്. 
അഞ്ചു മാസം മുമ്പ് ബംഗളൂരുവില്‍ തുടക്കംകുറിച്ച് ഫ്ളിപ്കാര്‍ട്ട് നിയര്‍ബൈ ആപ് സേവനം അവസാനിപ്പിക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചു. സോപ്പും ചീപ്പും പാലും മുട്ടയുമുള്‍പ്പെടെ എല്ലാ പലചരക്ക് സാധനങ്ങളും ഓര്‍ഡര്‍ നല്‍കിയാല്‍ ഒരു മണിക്കൂറിനകം എത്തിക്കാമെന്ന വാഗ്ദാനവുമായാണ് ഫ്ളിപ്കാര്‍ട്ട് നിയര്‍ബൈ ആപ്പിന് തുടക്കംകുറിച്ചത്. 
എന്നാല്‍, വിപണിയില്‍ കാര്യമായ പ്രതികരണം ലഭിക്കാതിരുന്നതും ലാഭം നാമമാത്രമായതും പരിഗണിച്ച് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിന് പ്രചാരണം നല്‍കാന്‍ കമ്പനി വലിയ താല്‍പര്യം കാണിച്ചിരുന്നുമില്ല. ഒമ്പതു നഗരങ്ങളിലെ സേവനം ഗ്രോഫേഴ്സും 10 ഇടങ്ങളിലെ സേവനം  പെപ്പര്‍ടാപ്പും അവസാനിപ്പിച്ച പിന്നാലെയാണ് ഫ്ളിപ്കാര്‍ട്ടും കടയടക്കുന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.