സ്നാപ്ഡീലിനെ പിന്തള്ളി ആമസോണ്‍  രണ്ടാം സ്ഥാനത്ത്

മുംബൈ: ഇന്ത്യയിലെ ഇ-കോമേഴ്സ് വിപണിയില്‍ സ്നാപ്ഡീലിനെ പിന്തള്ളി ആമസോണ്‍ രണ്ടാം സ്ഥാനത്ത്. ഫ്ളിപ്കാര്‍ട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി. നടപ്പുവര്‍ഷത്തിന്‍െറ ആദ്യ സാമ്പത്തിക പാദത്തെ അടിസ്ഥാനമാക്കി റെഡ്സീര്‍ കണ്‍സല്‍ട്ടിങ് നടത്തിയ പഠനത്തിലാണ് വെളിപ്പെടുത്തല്‍. ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മിലുള്ള അകലം കുറഞ്ഞുവരുകയാണെന്നും പഠനം പറയുന്നു. 2015ല്‍ ആമസോണിന്‍െറ വിഹിതം മൊത്തം വില്‍പനയുടെ (ജി.എം.വി) 17-19 ശതമാനമായിരുന്നത് 25 ശതമാനത്തോളമായാണ് ആദ്യ സാമ്പത്തിക പാദത്തില്‍ ഉയര്‍ന്നത്. അതേസമയം, ഫ്ളിപ്കാര്‍ട്ടിന്‍െറ വിഹിതം കഴിഞ്ഞ വര്‍ഷത്തെ 35-37 ശതമാനത്തില്‍ തുടരുകയാണ്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സ്നാപ് ഡീലിന്‍െറ വിഹിതം പിടിച്ചെടുത്തത് ആമസോണിനെക്കാള്‍ പേടിഎം, ഷോപ്ക്ളൂസ് തുടങ്ങിയവയാണ്. വലിയ ഇ-ടെയില്‍ കമ്പനികളുടെ മൊത്തം ജി.എം.വിയുടെ 50 ശതമാനവും സ്മാര്‍ട്ട്ഫോണ്‍ വില്‍പനയാണെന്നും ഡിസ്കൗണ്ടുകളും സവിശേഷ വില്‍പനകളുമാണ് ഇക്കാര്യത്തില്‍ പ്രധാനമെന്നും റെഡ്സീര്‍ പറയുന്നു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.