ഫോക്സ് വാഗണ്‍ ഇന്ത്യയില്‍ ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചേക്കും

ന്യൂഡല്‍ഹി: മാലിന്യം പുറന്തള്ളുന്നതിലെ തോത് കുറച്ച് കാണിക്കാന്‍ കൃത്രിമം നടത്തിയെന്ന് ആരോപണം നേരിടുന്ന പ്രമുഖ ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്സ് വാഗണ്‍  ഇന്ത്യയില്‍ ഒരു ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. 
ആഗോളതലത്തില്‍ 1.10 കോടി ഡീസല്‍ വാഹനങ്ങളില്‍ കൃത്രിമം കാണിച്ചെന്ന് ഫോക്സ്വാഗണ്‍ സമ്മതിച്ചിരുന്നു. ഇതത്തേുടര്‍ന്ന് 15 വര്‍ഷത്തിനിടെ ആദ്യമായി കമ്പനി പാദവാര്‍ഷിക നഷ്ടം നേരിട്ടു. നവംബര്‍ എട്ടിനുമുമ്പ് ഇന്ത്യയില്‍നിന്ന് കാറുകള്‍ പിന്‍വലിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.