ഇനി ഗോ എയറിന്‍െറ ഊഴം; 601 രൂപക്ക് പറക്കാം

ന്യുഡല്‍ഹി: വ്യോമയാന രംഗത്തെ പ്രമുഖരുടെ നിരക്കു യുദ്ധത്തിലേക്ക് ഗോ എയറും. 601 രൂപക്ക് (നികുതികളും സര്‍ചാര്‍ജും പുറമേ) മുതല്‍ പറക്കാമെന്നാണ് ഗോ എയറിന്‍െറ വാഗ്ദാനം. ഈ ഓഫര്‍ അനുസരിച്ച് നവംബര്‍ ഒന്നുവരെ ടിക്കറ്റ് ബുക്കുചെയ്യാം. നവംബര്‍ 23നും ഡിസംബര്‍ 16നും ഇടക്കുള്ള യാത്രക്കാണ് നിരക്കു ബാധകം. ഈ പദ്ധതിയില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് യാത്ര റദ്ദാക്കിയാല്‍ പണം തിരികെ നല്‍കില്ല. ‘ദിവാലി സെയില്‍’എന്ന പേരില്‍ നേരത്തെ സ്പൈസ് ജെറ്റ് ആഭ്യന്തര സര്‍വീസുകള്‍ക്ക് 749 രൂപ മുതലും (നികുതി പുറമേ) വിശേദയാത്രകള്‍ക്ക് 3999 രുപ മുതലും എല്ലാ നികുതിയുമുള്‍പ്പെടെ) ടിക്കറ്റുകള്‍ പ്രഖ്യാപിച്ചിരുന്നു. മൂന്ന് ലക്ഷം സീറ്റുകളാണ് ഈ പദ്ധതിയില്‍ വാഗ്ദാനം ചെയ്തിരുന്നത്. ഒക്ടോബര്‍ 30 വരെയാണ് സ്പൈസ് ജെറ്റ് ഓഫറില്‍ ബുക്കു ചൊയ്യാവുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.