ഇനി കറുത്ത വെള്ളി വില്‍പനയും

മുംബൈ: ബിഗ് ബില്യണ്‍ ഡേ മുതല്‍ മണ്‍ഡേ വരെ പരിചിതരായ ഇന്ത്യന്‍ വിപണിയിലേക്കിനി ‘കറുത്ത വെള്ളിയാഴ്ച’ (ബ്ളാക് ഫ്രൈഡേ) വില്‍പനയും. പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരികളായ ഇബേയാണ് കറുത്ത വെള്ളി വില്‍പനക്ക് തുടക്കമിട്ടത്. യു.എസില്‍ ക്രിസ്മസ് വരെ നീളുന്ന അവധിക്കാല വ്യാപാര സീസണ് തുടക്കമിടുന്നതാണ് ബ്ളാക് ഫ്രൈഡേ. വിലക്കിഴിവാണ് ഈ സീസണ്‍ വില്‍പനയുടെ സവിശേഷത. നവംബര്‍ 27നാണ് ആഗോളതലത്തില്‍ ബ്ളാക് ഫ്രൈഡേ. എന്നാല്‍, ഇന്ത്യയില്‍ കഴിഞ്ഞ വെളിയാഴ്ച തന്നെ ഇത് തുടങ്ങിയതായാണ് ഇബേയുടെ പ്രഖ്യാപനം. നവംബര്‍ 30 വരെ തുടരുന്ന ഈ വില്‍പനയില്‍ ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ക്ക് 45 ശതമാനം വരെയും ഫാഷന്‍, ലൈഫ്സ്റ്റൈല്‍ വിഭാഗത്തില്‍ 50 ശതമാനം വരെയും നിരക്കിളവ് ലഭിക്കും. സ്പോര്‍ട്സ്, ഫിറ്റ്നസ്, ഹോം അപ്ളയന്‍സ് തുടങ്ങിയ മറ്റു വിഭാഗങ്ങളിലും വിലക്കിഴിവ് ലഭ്യമാണ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.