സ്വർണവില വീണ്ടും 32,000

കൊച്ചി: സംസ്ഥാനത്ത്​ സ്വർണ്ണവില വീണ്ടും വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന്​ 95 രൂപയാണ്​ വർധിച്ച്​ 4000 രൂപയായി. പവന ്​ 32,000 രൂപയാണ്​ ഇന്നത്തെ വില. ഒരു പവന്​​ 760 രൂപയാണ്​ ഇന്ന് മാത്രം​ വർധിച്ചത്​.

കോവിഡ്​-19 വൈറസ്​ ബാധയുടെ പശ്​ചാ ത്തലത്തിൽ യു.എസ്​ കേന്ദ്രബാങ്കായ ഫെഡ്​റിസർവ്​ പലിശനിരക്കുകൾ കുറച്ചതിന്​ പിന്നാലെയാണ്​ സ്വർണ വിലയിൽ വർധനയുണ്ടായിരിക്കുന്നത്​. അഞ്ച്​ ശതമാനത്തിൻെറ ഉയർച്ചയാണ്​ സ്വർണവിലയിൽ ഫെബ്രുവരിയിൽ ഉണ്ടായത്​.

കോവിഡ്​-19 വൈറസ്​ ബാധയെ തുടർന്ന്​ ഓഹരി വിപണികളിലെ നിക്ഷേപം കുറയുകയാണ്​. സുരക്ഷിതമെന്ന്​ വിലയിരുത്തുന്ന സ്വർണമാണ്​ പലരും നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നത്​. ചൈനീസ്​ കേന്ദ്രബാങ്കും യു.എസ്​ ഫെഡ്​റിസർവും പലിശനിരക്ക്​ കുറച്ചതോടെ ഓഹരി വിപണികളോടുള്ള നിക്ഷേപകരുടെ താൽപര്യം വീണ്ടും കുറഞ്ഞു. ഇത്​ സ്വർണ വിലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്​. ഫെബ്രുവരി 24നാണ്​ റെക്കോർഡുകൾ ഭേദിച്ച്​ സ്വർണ വില ആദ്യമായി 32,000ൽ എത്തിയത്​. പിന്നീടുള്ള ദിവസങ്ങളിൽ വില കുറഞ്ഞ്​ 31,040ൽ എത്തിയിരുന്നു.

Tags:    
News Summary - Yellow metal continues uptrend-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.