Posted On
date_range Updated On
date_range ടി.സി.എസിെൻറ രണ്ടാം പാദ ലാഭത്തിൽ 23 ശതമാനം വർധന
ന്യൂഡൽഹി: രാജ്യത്തെ മുൻനിര െഎ.ടി കമ്പനികളിലൊന്നായ ടി.സി.എസിെൻറ രണ്ടാം പാദ ലാഭത്തിൽ വർധന. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദവുമായി താരത്മ്യം ചെയ്യുേമ്പാൾ ലാഭത്തിൽ 22.7 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 7,901 കോടിയാണ് കമ്പനിയുടെ രണ്ടാം പാദത്തിലെ ലാഭം. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 6,646 കോടിയായിരുന്നു ലാഭം.
2017 സാമ്പത്തിക വർഷവുമായി താരത്മ്യം ചെയ്യുേമ്പാൾ വരുമാനവും ഉയർന്നിട്ടുണ്ട്. 36,854 കോടിയാണ് കമ്പനിയുടെ ആകെ വരുമാനം. കഴിഞ്ഞ വർഷം ഇത് 30,541 കോടിയായിരുന്നു.
ഒാഹരിയൊന്നിന് നാല് രൂപ ഡിവിഡൻറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. രൂപയുടെ മൂല്യമിടിയുന്നത് ഉൾപ്പടെയുള്ള പ്രതിസന്ധികൾക്കിടെയാണ് ടി.സി.എസ് മികച്ച ലാഭം ഉണ്ടാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.