ശോഭ ഹോം എക്‌സ്‌പോ ഇന്നും നാളെയും കോഴിക്കോട്ട്

കോഴിക്കോട്: നിര്‍മ്മാണ രംഗത്തെ മുന്‍നിരക്കാരായ ശോഭ ലിമിറ്റഡ് എന്‍.ആര്‍.ഐ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്ന ഗൃഹശോഭ 2017 - ശോഭ ഹോം എക്‌സ്‌പോ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, വടകര, മുക്കം, കൊയിലാണ്ടി എന്നിവിടങ്ങളില്‍ ഇന്നും നാളെയും നടക്കും. പേരാമ്പ്ര സൂര്യ റസിഡന്‍സിയില്‍ ഐ.എം.എ പ്രസിഡന്റ് ഡോ. കാന്തിമതി രാജനും, വടകര നോര്‍ത്ത് പാര്‍ക്കില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ. ശ്രീധരനും, മുക്കത്ത് ഹോട്ടല്‍ മലയോരം ഗേറ്റ്‌വേയില്‍ കാരശ്ശേരി ബാങ്ക് ചെയര്‍മാന്‍ എന്‍. കെ. അബ്ദുള്‍റഹ്മാനും, കൊയിലാണ്ടി പാര്‍ക്ക് റെസിഡന്‍സിയില്‍ പിഷാരിക്കാവ് ദേവസ്വത്തിലെ എന്‍. നാരായണന്‍ മൂസ്സതും ഗൃഹശോഭ 2017 ഹോം എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് വെള്ളിപ്പറമ്പില്‍ പോര്‍ച്ചുഗീസ് ശൈലിയിലുള്ള ആഡംബര വില്ലകളായ ബെല എന്‍കോസ്റ്റ, ഫറോക്കില്‍ ചാലിയാര്‍ പുഴയ്ക്ക് അഭിമുഖമായുള്ള അത്യാഡംബര അപ്പാര്‍ട്‌മെന്റ് റിയോ വിസ്റ്റ എന്നീ നിര്‍മ്മാണം പുരോഗമിക്കുന്ന പദ്ധതികളാണ് ശോഭ ഉപഭോക്താക്കള്‍ക്കായി കാഴ്ച വെക്കുന്നത്പ്രവാസികള്‍ക്കും അന്താരാഷ്ട്ര ജീവിതശൈലി ആഗ്രഹിക്കുന്നവര്‍ക്കും കൂടുതല്‍ സൗകര്യപ്രദമായ തെരഞ്ഞെടുപ്പ് സാധ്യമാക്കുന്നതിനായി 9 സ്ഥലങ്ങളിലാണ് ഈ വര്‍ഷം ഹോം എക്‌സ്‌പോ സംഘടിപ്പിക്കുന്നതെന്ന് ശോഭ ലിമിറ്റഡ് വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ ഗോപാലന്‍ അറിയിച്ചു.

ജൂലൈ 1, 2 തീയതികളില്‍ മലപ്പുറം ജില്ലയില്‍ തിരൂര്‍, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, മലപ്പുറം എന്നിവിടങ്ങളിലും ഗൃഹശോഭ ഹോം എക്‌സ്‌പോ നടക്കും.ഫെറോക്കിലുള്ള റിയോവിസ്റ്റ ഷോഹോം സന്ദര്‍ശിക്കുവാനുള്ള അവസരവും ഗൃഹശോഭ ഒരുക്കുന്നുണ്ട്. എക്‌സ്‌പോ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഉടന്‍ വായ്പ സൗകര്യങ്ങളും കുറഞ്ഞ പലിശ നിരക്കുകളും മറ്റ് പ്രത്യേക ഓഫറുകളും ലഭ്യമാക്കുന്നതിനുമായി ബാങ്കിംഗ് സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. ഗൃഹശോഭയിലൂടെ സ്‌പോട്ട് ബുക്ക് ചെയ്യുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ശോഭ റെസ്റ്റോപ്ലസ്സ് കിടക്കകള്‍ സമ്മാനമായി ലഭിക്കും.
 

Tags:    
News Summary - sobha limited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.