Posted On
date_range Updated On
date_range ഒാഹരി വിപണി റെക്കോർഡ് നേട്ടത്തോടെ വ്യാപാരം തുടങ്ങി
മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും ഒാഹരി വിപണി നേട്ടത്തോടെ വ്യാപാരം നടത്തുന്നു. റെക്കോർഡ് നേട്ടത്തോടെയാണ് ബുധനാഴ്ച സെൻസെക്സ് വ്യാപാരം ആരംഭിച്ചത്. 200 പോയിൻറ് ഉയർന്ന് 36,722 പോയിൻറിലായിരുന്നു സെൻസെക്സ് വ്യാപാരം തുടങ്ങിയത്. 42.85 പോയിൻറ് ഉയർന്ന് 11,060 പോയിൻറിലാണ് നിഫ്റ്റിയുടെ വ്യാപാരം.
ഇന്ത്യബുൾസ് ഹൗസിങ് ഫിനാൻസ്, അൾട്രാടെക്, സീ എൻറർടെയിൻമെൻറ്, ഒ.എൻ.ജി.സി, ഭാരത് പെട്രോളിയം തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ ഒാഹരികൾ. അമേരിക്കൻ ഒാഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചതും ഇന്ത്യൻ വിപണിക്ക് ഗുണകരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.