Posted On
date_range Updated On
date_range വിപണികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി
മുംബൈ: മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് ശേഷം നടന്ന ആദ്യ വ്യാപാര ദിനത്തിൽ ഓഹരി വിപ ണികളിൽ നേട്ടം. ബോംബെ സൂചിക സെൻസെക്സ് 250 പോയിൻറിലേറെ നേട്ടം രേഖപ്പെടുത്തി 40,081 പോയിൻറിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 79 പോയിൻറ് നേട്ടത്തോടെ 12,025ലെത്തി.
എണ്ണ കമ്പനികളാണ് വിപണിയിൽ നിന്ന് പ്രധാനമായും നേട്ടം കൊയ്തത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിലുണ്ടായ കുറവാണ് കമ്പനികൾക്ക് ഗുണമായത്. കോൾ ഇന്ത്യ, ഐ.ഒ.സി, ബി.പി.സി.എൽ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ജി.ഡി.പി വളർച്ചാ നിരക്ക് സംബന്ധിച്ച കണക്കുകൾ പുറത്ത് വരാനിരിക്കെയാണ് ഓഹരി വിപണികളിൽ നേട്ടമുണ്ടായിരിക്കുന്നത്. അതേ സമയം, ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.