ഇ​ട​പാ​ടു​കാ​ർ സ്വീ​ക​രി​ക്കാ​ത്ത പ​ലി​ശ സൂ​ക്ഷി​ച്ചി​ട്ടു​ള്ള  അ​ക്കൗ​ണ്ടു​വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​ല്ല –എ​സ്.​ബി.​െ​എ

ന്യൂ​ഡ​ൽ​ഹി: മ​ത​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​ട​പാ​ടു​കാ​ർ സ്വീ​ക​രി​ക്കാ​ത്ത പ​ലി​ശ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മ​ര​വി​പ്പി​ച്ച ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ വി​സ​മ്മ​തി​ച്ചു. മ​ത​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​ട​പാ​ടു​കാ​ർ സ്വീ​ക​രി​ക്കാ​ത്ത പ​ലി​ശ മ​ര​വി​പ്പി​ച്ച ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ളി​ൽ സൂ​ക്ഷി​ക്കു​ക​യാ​ണ്​ പ​തി​വ്. സാ​ധാ​ര​ണ ബി​സി​ന​സ്​ ഇ​ട​പാ​ടു​ക​ളി​ൽ അ​ത്ത​രം വി​വ​ര​ങ്ങ​ൾ സൂ​ക്ഷി​ക്കാ​റി​ല്ല. 

മാ​ത്ര​മ​ല്ല, ഇ​ത്ത​രം അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​ത്​ ആ​യാ​സ​മേ​റി​യ​താ​ണെ​ന്ന്​ സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി ന​ൽ​കി. വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ലെ സെ​ക്​​ഷ​ൻ 7 (9) പ്ര​കാ​ര​മാ​ണ്​ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ ബാ​ങ്ക്​ വി​സ​മ്മ​തി​ച്ച​ത്. ഇൗ ​സെ​ക്​​ഷ​ൻ പ്ര​കാ​രം ബ​ന്ധ​പ്പെ​ട്ട രേ​ഖ​യു​ടെ സു​ര​ക്ഷ ഭീ​ഷ​ണി​യി​ലാ​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ന​ൽ​കേ​ണ്ട​തി​ല്ല. മ​ത​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​ട​പാ​ടു​കാ​ർ സ്വീ​ക​രി​ക്കാ​ത്ത പ​ലി​ശ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മ​ര​വി​പ്പി​ച്ച ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ളു​ടെ എ​ണ്ണ​വും അ​വ​യി​ലെ പ​ണ​ത്തി​െൻറ ക​ണ​ക്കും ന​ൽ​കാ​നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു​ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ. 2008ൽ ​സാ​മ്പ​ത്തി​ക​മേ​ഖ​ല​യി​ലെ പ​രി​ഷ്​​ക​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ പ​ഠി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട ര​ഘു​റാം രാ​ജ​ൻ അ​ധ്യ​ക്ഷ​നാ​യ ക​മ്മി​റ്റി രാ​ജ്യ​ത്ത്​ പ​ലി​ശ​ര​ഹി​ത ബാ​ങ്കി​ങ്ങി​െൻറ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Tags:    
News Summary - sbi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.