Posted On
date_range Updated On
date_range എസ്.ബി.െഎ പലിശ നിരക്ക് ഉയർത്തി
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ (എസ്.ബി.െഎ) വിവിധ നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് മുക്കാൽ ശതമാനം വരെ വർധിപ്പിച്ചു. ഒരു കോടി വരെയുള്ള ചില്ലറനിക്ഷേപങ്ങളുടെ നിരക്കിൽ അര ശതമാനം വർധന വരുത്തി. ഒരു വർഷം മുതൽ രണ്ടുവർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.25 ആയിരുന്നു പലിശനിരക്ക്. ഇത് 6.40 ആക്കി ഉയർത്തി. രണ്ടുമുതൽ 10 വർഷം വരെയുള്ള ചില്ലറനിക്ഷേപ നിരക്ക് ആറര ശതമാനമാണ്. ഒരു കോടി മുതൽ 10 കോടി വരെയുള്ള മൊത്തനിക്ഷേപനിരക്ക് (ഒന്നു മുതൽ രണ്ടുവർഷം വരെ കാലത്തേക്കുള്ളത്) 6.75 ശതമാനവുമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.