മാസം 80,000 രൂപ വരുമാനമുള്ളവൻ ഇന്ത്യയിൽ സമ്പന്നൻ; പക്ഷേ പല രാജ്യങ്ങളിലെയും ദരിദ്രരെക്കാൾ പിന്നിൽ
മുംബൈ: ലോകത്തിലെ ഏറ്റവും ധനികരായ ചില രാജ്യങ്ങളിലെ ഏറ്റവും പാവപ്പെട്ട 10 ശതമാനം ആളുകൾ, ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 ശതമാനം ആളുകളേക്കാൾ ഉയർന്ന വരുമാനത്തിലോ ജീവിതനിലവാരത്തിലോ ആണ് കഴിയുന്നതെന്ന് ലോകബാങ്കിന്റെ 2026ലെ 'പോവർട്ടി ആൻഡ് ഇനൊക്വാളിറ്റി പ്ലാറ്റ്‌ഫോം' റിപ്പോർട്ട് . ഈ താരതമ്യം അനുസരിച്ച്, ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ട 10 ശതമാനം ആളുകളുടെ പ്രതിദിന വരുമാനം അല്ലെങ്കിൽ ഉപഭോഗ പരിധി ഒരാൾക്ക് ഏകദേശം 3 ഡോളറാണ്. എന്നാൽ യുനൈറ്റഡ് സ്റ്റേറ്റ്സിൽ ഇത് 25 ഡോളറും, കാനഡയിൽ 31 ഡോളറും, ജർമനിയിലും ആസ്‌ട്രേലിയയിലും 28 ഡോളർ വീതവും.
ഉയർന്ന വരുമാനക്കാരുടെ കാര്യമെടുത്താൽ, ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 ശതമാനം ആളുകളുടെ പ്രതിദിന വരുമാനമോ ഉപഭോഗ പരിധിയോ ഒരാൾക്ക് ഏകദേശം 10 ഡോളറാണ്. എന്നാൽ ഈ തുക യു.എസിൽ 173 ഡോളറായും, കാനഡയിലും ഓസ്‌ട്രേലിയയിലും 129 ഡോളറായും, ജർമനിയിൽ 128 ഡോളറായും ഉയരുന്നു. ഇന്ത്യയിലെ എക്കണോമിക് സർവേ പ്രകാരം, പ്രതിമാസം 80,000 രൂപ വരുമാനമുള്ള ഒരാൾ രാജ്യത്തെ ഉയർന്ന വരുമാനക്കാരായ മുൻനിര 10 ശതമാനം ആളുകളുടെ പട്ടികയിലാണ് വരുന്നത് എന്നത് ശ്രദ്ധേയമാണ്. ഈ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ ഏറ്റവും ധനികരായ കുടുംബങ്ങളിൽപ്പെടുന്ന ആളുകളുടെ പോലും ജീവിതനിലവാരം വികസിത രാജ്യങ്ങളിലെ ഏറ്റവും താഴെത്തട്ടിലുള്ള ആളുകളേക്കാൾ വളരെ കുറവാണ്.
ഇന്ത്യയിൽ ഒരു ദിവസം 10 ഡോളർ ചെലവഴിക്കാൻ കഴിയുന്ന ഒരാൾ രാജ്യത്തെ ഏറ്റവും സമ്പന്നരായ 10 ശതമാനത്തിൽ ഉൾപ്പെടുന്നു. എന്നാൽ കാനഡ, ജപ്പാൻ, യു.എസ് തുടങ്ങിയ രാജ്യങ്ങളിൽ ഇതേ തുക ഒരാളെ ഏറ്റവും പാവപ്പെട്ട 10 ശതമാനത്തിലാണ് എത്തിക്കുന്നത്. ഉയർന്ന ഉൽപ്പാദനക്ഷമത കൈവരിക്കുന്നതിലൂടെ ആളുകൾക്കും വ്യവസായങ്ങൾക്കും ലഭ്യമായ ഭൂമി, അധ്വാനം, മൂലധനം എന്നിവ അതേ അളവിൽ ഉപയോഗിച്ച് കൂടുതൽ ഉൽപ്പാദനം നടത്താൻ സാധിക്കും. കാലക്രമേണ, ഇത് ഉയർന്ന വേതനം, മികച്ച തൊഴിലവസരങ്ങൾ, കുടുംബങ്ങളുടെ ഉയർന്ന വരുമാനം എന്നിവയ്ക്ക് വഴിയൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.