തൃശൂർ: എസ്.ബി.ടി ഉൾപ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിച്ച ഏപ്രിൽ ഒന്നു മുതൽ എസ്.ബി.െഎ (സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ) സേവന നിരക്കുകളിൽ വരുത്തിയ മാറ്റം ഏറെ ചർച്ച ചെയ്യപ്പെട്ടു. അതിനു പിന്നാലെ ഇൗമാസം ഒന്ന് മുതൽ വീണ്ടും ചില മാറ്റങ്ങൾ വരുത്തി. ഒാരോ എ.ടി.എം ഇടപാടിനും 25 രൂപ സർവിസ് ചാർജ് ഇൗടാക്കാൻ തീരുമാനിച്ചതായി പുറപ്പെടുവിച്ച സർക്കുലർ വിവാദമായ പശ്ചാത്തലത്തിൽ പിൻവലിക്കുകയും എസ്.ബി.െഎയുടെ മൊബൈൽ വാലറ്റായ ‘ബഡ്ഡി’യെ ഉദ്ദേശിച്ചാണ് അത്തരമൊരു സേവന നിരക്ക് ഏർപ്പെടുത്തിയതെന്ന് വിശദീകരണം വരികയും ചെയ്തു. ഏപ്രിൽ ഒന്നിന് ഏർപ്പെടുത്തിയ സേവന നിരക്കുകൾക്ക് പുറമെ ബഡ്ഡി ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ഇൗമാസം ഒന്നു മുതലുള്ള നിരക്കുകൾ ചുവടെ:
ബഡ്ഡി: എ.ടി.എം മുഖേന ഒാരോ തവണ പിൻവലിക്കുേമ്പാഴും 25 രൂപ സേവന നിരക്ക്. സേവിങ്സ് ബാങ്ക് അക്കൗണ്ടുകാർക്ക് സൗജന്യമായി നഗരങ്ങളിൽ എട്ടും (എസ്.ബി.െഎ അഞ്ചും ഇതര ബാങ്ക് മൂന്നും) സേവനം. മറ്റ് പ്രദേശങ്ങളിൽ ഇത് അഞ്ചു വീതം മാസത്തിൽ 10 സൗജന്യ ഇടപാട്.ഒാൺലൈൻ ഫണ്ട് ട്രാൻസ്ഫർ (െഎ.എം.പി.എസ്): ഒരു ലക്ഷം രൂപ വരെ അഞ്ച് രൂപയും സേവന നികുതിയും. ഒന്ന് മുതൽ രണ്ട് ലക്ഷം രൂപ വരെ 15 രൂപയും രണ്ട് മുതൽ അഞ്ച് ലക്ഷം വരെ 25 രൂപയും സേവന നികുതിയും.
െചക്ക് ബുക്ക്: ജൻധൻ പോലുള്ള അടിസ്ഥാന സേവിങ്സ് ബാങ്ക് നിക്ഷേപകർ 10 ലീഫുള്ള ചെക്ക്ബുക്ക് കിട്ടാൻ 30 രൂപയും സേവന നികുതിയും കൊടുക്കണം. 25 ലീഫ് കിട്ടാൻ 75 രൂപയും സേവന നികുതിയും, 50 ലീഫ് ലഭിക്കാൻ 150 രൂപയും സേവന നികുതിയും എന്ന നിരക്കിൽ നൽകണം.
റുപേ ക്ലാസിക് ഒഴികെ എ.ടി.എം കാർഡുകൾ ലഭിക്കാൻ തുക ഇൗടാക്കും.
പഴയ നോട്ട് മാറ്റാൻ: മുഷിഞ്ഞതും ചുളിഞ്ഞതുമായ നോട്ട് മാറ്റാനും പണം മുടക്കണം. 5,000 രൂപ വരെ മൂല്യമുള്ള 20 നോട്ടുകൾ സൗജന്യമായി മാറ്റിത്തരും. അതിനു മുകളിൽ ഒാരോ നോട്ടിനും രണ്ട് രൂപ അല്ലെങ്കിൽ ഒാരോ 1,000 രൂപക്കും അഞ്ച് രൂപയും സേവന നികുതിയും അതിൽ ഏതാണോ അധികം അത് ഇൗടാക്കും.
പണം പിൻവലിക്കൽ: അടിസ്ഥാന സേവിങ്സ് ബാങ്ക് അക്കൗണ്ടുള്ളവർക്ക് മാസം എ.ടി.എം ഉൾപ്പെടെ നാല് തവണ സേവന നിരക്ക് നൽകാതെ പണം പിൻവലിക്കാം. അതു കഴിഞ്ഞാൽ എസ്.ബി.െഎ മുഖേന ഒാരോ തവണ പിൻവലിക്കാൻ 50 രൂപയും സേവന നികുതിയും മറ്റ് ബാങ്ക് എ.ടി.എമ്മുകൾ മുഖേന പിൻവലിക്കാൻ 20 രൂപയും സേവന നികുതിയും ഇൗടാക്കും.കറസ്പോണ്ടൻറ് മുഖേനയുള്ള ഇടപാടുകൾ: ബാങ്കുകളുടെ ബിസിനസ് കറസ്പോണ്ടൻറ് മുഖേന പണമിടപാട് നടത്തുന്നവരും ഇനി സേവന നികുതി നൽകണം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.