രൂപയുടെ മൂല്യം എക്കാലത്തേയും എറ്റവും താഴ്​ന്ന നിലയിൽ

ന്യൂഡൽഹി: രൂപയുടെ മൂല്യം എക്കാലത്തേയും എറ്റവും താഴ്​ന്ന നിലയിലെത്തി. തിങ്കളാഴ്​ച രാത്രി 9.05ന്​ വ്യാപാരം അവസാനിപ്പിക്കുമ്പോൾ 72.91 ഉണ്ടായിരുന്നത്​ 43 പൈസ കുറഞ്ഞ്​​ ബുധനാഴ്​ച വ്യാപാരം തുടങ്ങിയപ്പാൾ 73.34ലെത്തി.​ അതായത്​ ഒരു ഡോളർ ലഭിക്കുവാൻ നിലവിൽ 73രൂപ 34 പൈസ നൽകണം.

ആർ.ബി.​െഎ വായ്​പാ നയത്തിൽ നിരക്കുകൾ ഉയർത്തിയേക്കാമെന്ന ഉൗഹവും അന്താരാഷ്​ട്ര മാർക്കറ്റിൽ ക്രൂഡ്​ ഒായിൽ വില ഉയർന്നതുമാണ്​ വിലയിടിവിന്​ കാരണമായതെന്നാണ്​ വിലയിരുത്തുന്നത്​. ചൊവ്വാഴ്​ച ഗാന്ധി ജയന്തി ​പ്രമാണിച്ച്​ അവധിയായതിനാൽ വ്യാപാരം നടന്നിരുന്നില്ല.

ബുധനാഴ്​ച വ്യാപാരം പുനരാരംഭിക്കുമ്പോൾ 73.26 ആയിരുന്ന രൂപയുടെ മൂല്യം​ വീണ്ടും ദുർബലപ്പെട്ട്​ 73.34ൽ എത്തുകയായിരുന്നു. മൂല്യം പിടിച്ചു നിർത്താനുള്ള ശ്രമങ്ങൾ വേണ്ടത്ര ഫലപ്രദമായി​ല്ലെന്നാണ്​ ഇത്​ തെളിയിക്കുന്നത്​.

Tags:    
News Summary - Rupee Hits Lifetime Low Of 73.34 Against Dollar -business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.