Posted On
date_range Updated On
date_range ആർ.ബി.ഐ പ്രഖ്യാപനം: രൂപയുടെ മൂല്യമുയർന്നു
ന്യൂഡൽഹി: വായ്പ പലിശനിരക്കുകൾ കുറച്ചുള്ള ആർ.ബി.ഐ പ്രഖ്യാപനം വന്നതിന് പിന്നാലെ രൂപയുടെ മൂല്യമുയർന്നു. 51 പൈസ നേട്ടത്തോടെ 74.64 രൂപയാണ് ഡോളറിനെതിരായ രൂപയുടെ വിനിമയ മൂല്യം. 46 പൈസ നേട്ടത്തോടെയാണ് രൂപ വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ദിവസം 75.15 ആണ് ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം.
വരും ദിവസങ്ങളിലും ഡോളറിനെതിരെ രൂപ കരുത്താർജിക്കുമെന്നാണ് സൂചന. കോവിഡ് 19 വൈറസ് ബാധ യു.എസിൽ വലിയ നാശം വിതക്കുന്നതാണ് ഡോളറിന് തിരിച്ചടിയാകുന്നത്.
അതേസമയം, ഓഹരി വിപണികൾ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 252 പോയിൻറ് ഇടിഞ്ഞു. നിഫ്റ്റിയും നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ദിവസം ഇരു സൂചികകളും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.