ന്യൂഡൽഹി: രൂപക്ക് ഡോളറുമായുള്ള താരതമ്യത്തിൽ ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ച. ഡോളറിനെതിരെ രൂപയുടെ നിരക്ക് 67.07 ആയി. ഇത് 2017 ഫെബ്രുവരിക്കുശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്. വെള്ളിയാഴ്ച രൂപക്ക് 23 പൈസയാണ് ഇടിഞ്ഞത്.
യു.എസ് ഡോളർ ശക്തിപ്രാപിച്ചതും ആഗോളതലത്തിൽ അസംസ്കൃത എണ്ണവില ഉയർന്നതുമാണ് രൂപക്ക് തിരിച്ചടിയായത്. ഇറാൻ-യു.എസ് സംഘർഷം ശക്തിപ്പെടുന്നതിനിടെയാണ് എണ്ണവില ബാരലിന് 75 ഡോളറിന് മുകളിലായത്. രാജ്യത്തെ ഇറക്കുമതി രംഗത്ത് ഡോളർ ഡിമാൻഡ് കൂടിയതും രൂപയെ ബാധിച്ചു.
ഡോളർ സൂചിക ഡിസംബർ മുതലുള്ള കണക്കുനോക്കുേമ്പാൾ ശക്തമായ നിലയിലാണ്. മൂന്നര വർഷത്തെ ഉയർന്ന നിലയിലാണ് അസംസ്കൃത എണ്ണവില. ഇറാൻ ഉപരോധം ലഘൂകരിച്ച 2015ലെ അന്താരാഷ്ട്ര കരാറിൽനിന്ന് പിന്മാറിയേക്കുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനെ തുടർന്ന് എണ്ണവില കഴിഞ്ഞ മാസം 10 ശതമാനമാണ് വർധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.