ആമസോൺ വഴി ചാണക സോപ്പും മോദി കുർത്തയും ആർ.എസ്​.എസ്​ വിൽപ്പനക്കെത്തിക്കുന്നു

ന്യൂഡൽഹി: ലോകപ്രശസ്​ത ഒാൺലൈൻ ഷോപ്പിങ്​ സൈറ്റായ ആമസോൺ വഴി ചാണക സോപ്പും മോദി കുർത്തയും വിൽപനക്കെത്തുന്നു. ഗോമൂത്രവും ചാണകവും അടങ്ങിയ സോപ്പാണ്​ യു.പിയിൽ ആർ.എസ്​.എസ്​ നടത്തുന്ന ദീൻ ദയാൽ ദാം എന്ന സ്ഥാപനം വിപണിയിലെത്തിക്കുന്നത്​.

രാസവസ്​തുക്കൾ ചേർക്കാതെ ​ചാണകവും ഗോമൂത്രവും അടങ്ങിയ ഫേയ്​സ്​പാക്കും സോപ്പുമായിരിക്കും വിപണിയി​ലെത്തിക്കുകയെന്ന്​ സ്ഥാപനം അറിയിച്ചു. ഇതിനായി ഇവർ ഗോശാലയിൽ 90 പശുക്കളെയും വളർത്തുന്നുണ്ട്​.

10 രൂപ മുതൽ 230 രൂപ വരെയായിരിക്കും ദീൻ ദയാൽ ദാമി​​​െൻറ വിവിധ ഉൽപന്നങ്ങളുടെ വില. മോദി കുർത്തകൾക്ക്​ 220 രൂപയായിരിക്കും വില. വിവിധ നിറങ്ങളിൽ കുർത്തകൾ ലഭ്യമാവുമെന്ന്​ സ്ഥാപനത്തി​​​െൻറ അധികൃതർ അറിയിച്ചു. ബാബ രാംദേവി​​​െൻറ നേതൃത്വത്തിലുള്ള പതഞ്​ജലിക്ക്​ വെല്ലുവിളി ഉയർത്താൻ ലക്ഷ്യമിട്ടാണ്​ ആർ.എസ്​.എസി​​​െൻറ പുതിയ നീക്കമെന്നാണ്​ വിലയിരുത്തൽ.

Tags:    
News Summary - RSS Cow dung soap-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.