20 ശതമാനം ഓഹരികൾ സൗദി ആരാംകോക്ക്​ വിൽക്കുന്നു; വൻ ഇടപാടിനൊരുങ്ങി റിലയൻസ്​

മുംബൈ: മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​​ട്രീസ്​ സൗദി ആരാംകോയുമായി വൻ ഇട​പാടിനൊരുങ്ങുന് നു. ഇന്ത്യയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനാണ്​ റിലയൻസ്​ കളമൊരുക്കുന്നത്​.

റിലയൻസിൻെറ ഓയിൽ കെമിക്കൽ ബിസിനസിൻെറ 20 ശതമാനം സൗദി ആരാംകോക്ക്​ കൈമാറാനാണ്​ കമ്പനി തീരുമാനം. 75 ബില്യൺ​ ഡോളറി​േൻറതാണ്​ ഇടപാട്​. ഇതിനൊപ്പം പ്രതിദിനം സൗദി ആരാംകോ അഞ്ച്​ ലക്ഷം ബാരൽ അസംസ്​കൃത എണ്ണ റിലയൻസിൻെറ ജാംനഗർ റിഫൈനറിക്ക്​ നൽകും.

സൗദി അറേബ്യൻ നാഷണൽ പെട്രോളിയം ആൻഡ്​​ നാചുറൽ ഗ്യാസിൻെറ ഉടമസ്ഥതയിലുള്ള കമ്പനിയാണ്​ സൗദി ആരാംകോ.
നിലവിൽ 1.4 മില്യൺ ബാരൽ എണ്ണ ശുദ്ധീകരിക്കാനുള്ള ശേഷിയാണ്​ റിലയൻസിൻെറ ജാംനഗറിലെ റിഫൈനറിക്കുള്ളത്​. ഇത്​ 2030 ആകു​േമ്പാഴേക്കും രണ്ട്​ മില്യണാക്കി ഉയർത്തുകയാണ്​ റിലയൻസിൻെറ ലക്ഷ്യം.

Tags:    
News Summary - RIL announces one of India's biggest FDI deals; Saudi Aramco to pick 20% stake-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.