Posted On
date_range Updated On
date_range പഞ്ചാബ് നാഷണൽ ബാങ്കിൽ വീണ്ടും വൻ വായ്പ തട്ടിപ്പ്
മുംബൈ: പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിൽ വീണ്ടും വായ്പ തട്ടിപ്പ്. 3,688.58 കോടിയുടെ തട്ടിപ്പാണ് ഡി.എച്ച്.എഫ്.എല്ലുമായി ബന്ധപ്പെട്ട് ഉണ്ടായതെന്ന് ബാങ്ക് വ്യക്തമാക്കി. ഡി.എച്ച്.എഫ്.എല്ലിെൻറ വായ്പ കിട്ടാകടമായാണ് ബാങ്ക് ഉൾപ്പെടുത്തിയത്.
രാജ്യത്തെ വിവിധ ബാങ്കുകളിലായി ഒരു ലക്ഷം കോടി രൂപയാണ് ഡി.എച്ച്.എഫ്.എൽ ബാങ്കുകൾക്ക് നൽകാനുള്ളത്. ഇതുമായി ബന്ധപ്പെട്ട് വിവിധ കേസുകൾ ഡി.എച്ച്.എഫ്.എല്ലിനെതിരെ നിലവിലുണ്ട്.
സ്റ്റേ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് എന്നിവിടങ്ങളിലാണ് ഡി.എച്ച്.എഫ്.എൽ ഇതിന് മുമ്പ് തട്ടിപ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.