Posted On
date_range Updated On
date_range കഴിഞ്ഞ ആറു മാസത്തിനിടെ പൊതുമേഖല ബാങ്കുകൾ എഴുതിത്തള്ളിയത് 55,356 കോടി
മുംബൈ: കഴിഞ്ഞ ആറു മാസത്തിനിടെ പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയത് 55,356 കോടി രൂപയുടെ കടം. 2017-18 സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കണക്കാണിത്. 2016-17 സാമ്പത്തിക വർഷത്തെ ആദ്യ ആറ് മാസത്തിനിടെ എഴുതിത്തള്ളിയതിനെക്കാൾ (35,985 കോടി) 54 ശതമാനം വർധനയാണ് ഇത്തവണ ഉണ്ടായത്.
വിവരാവകാശ നിയമപ്രകാരം െക്രഡിറ്റ് റേറ്റിങ് ഏജൻസിയായ െഎ.സി.ആർ.എയിൽ നിന്ന് ‘ദ ഇന്ത്യൻ എക്സ്പ്രസ് ’ പത്രത്തിന് ലഭിച്ച വിവരമാണിത്. അപ്രതീക്ഷിത സാമ്പത്തിക ഞെരുക്കം മൂലം വ്യക്തികളും സ്ഥാപനങ്ങളും വായ്പ തിരിച്ചടക്കാത്തതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം എഴുതിത്തള്ളിയത് 77,123 കോടി രൂപയാണ്. അത് ഇത്തവണ ലക്ഷം കോടി കടക്കുമെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ 10 വർഷത്തിനിടെ 3.60 ലക്ഷം കോടി രൂപയാണ് പൊതുമേഖല ബാങ്കുകൾ കിട്ടാക്കടമായി എഴുതിത്തള്ളിയത്. ഇത്തരം കടം എഴുതിത്തള്ളൽ സാങ്കേതികം മാത്രമാണെന്നും ലാഭ, നഷ്ടക്കണക്ക് തയാറാക്കുന്നതിെൻറ ഭാഗമാണെന്നുമാണ് റിസർവ് ബാങ്ക് അധികൃതരുടെ വിശദീകരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.