മുംബൈ: പ്രമുഖ വിനോദസഞ്ചാര-തീം പാര്‍ക്ക് ശൃംഖലയായ സിൽവർ സ്റ്റോം പാർക്സ് ആൻഡ് റിസോർട്സ് ലിമിറ്റഡ് തങ്ങളുടെ പ്രാരംഭ ഓഹരി വിൽപന 82.43 കോടി രൂപ സമാഹരിച്ച് വിജയകരമായി പൂർത്തിയാക്കി. യോഗ്യതയുള്ള സ്ഥാപന നിക്ഷേപകരുടെ (QIB) വിഭാഗം 1.81 മടങ്ങ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടതോടെ 31.02 കോടി രൂപയുടെ അപേക്ഷകൾ ലഭിച്ചു.
റീട്ടെയിൽ വിഭാഗം 1.41 മടങ്ങ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടതിലൂടെ 38.73 കോടിയുടെ അപേക്ഷകളും, നോൺ-ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (NII) വിഭാഗം 3.19 മടങ്ങ് സബ്സ്ക്രൈബ് ചെയ്യപ്പെട്ടതോടെ 37.64 കോടി രൂപയുടെ അപേക്ഷകളും ലഭിച്ചു. ആംഗർ നിക്ഷേപകരിൽ നിന്ന് 21.97 കോടിയും മാർക്കറ്റ് മേക്കറിൽ നിന്നും 4.14 കോടി രൂപയും സമാഹരിച്ചു.
ഇഷ്യുവിന്റെ ബുക്ക് റണ്ണിങ് ലീഡ് മാനേജർ ആയി വിവ്രോ ഫിനാൻഷ്യൽ സർവിസസ് പ്രൈവറ്റ് ലിമിറ്റഡും, രജിസ്ട്രാർ ടു ദ ഇഷ്യു ആയി MUFG ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.