Posted On
date_range Updated On
date_range പി.എം.സി ബാങ്ക് രേഖകളിൽ 10 കോടി കാണാനില്ല
ന്യൂഡൽഹി: പഞ്ചാബ് മഹാരാഷ്ട്ര കോ.ഓപ്പറേറ്റീവ് ബാങ്കിെൻറ രേഖകളിൽ 10 കോടി രൂപ കാണാനില്ലെന്ന് റിപ്പോർട് ട്. എച്ച്.ഡി.ഐ.എൽ നൽകിയ നിരവധി ചെക്കുകൾ ബാങ്കിൽ നിക്ഷേപിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.
ബാ ങ്കിെൻറ മുൻ മാനേജിങ് ഡയറക്ടർ ജോയ് തോമസിെൻറ പേരിലാണ് ചെക്കുകൾ എച്ച്.ഡി.ഐ.എൽ നൽകിയിരിക്കുന്നത്. ബാങ്ക് രേഖകളിൽ ഈ ചെക്കുകൾ ലഭിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. പി.എം.സി ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ തോമസ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഏകദേശം 4,355 കോടി രൂപയുടെ തട്ടിപ്പ് പഞ്ചാബ് മഹാരാഷ്ട്ര കോ.ഓപ്പറേറ്റീവ് ബാങ്കിൽ നടന്നുവെന്നാണ് കണക്കാക്കുന്നത്. എന്നാൽ, തട്ടിപ്പ് തുക ഇതിനേക്കാളും കൂടുതലാവുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.