ന്യൂഡൽഹി: കേരളത്തിൽ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് വൻകിട കമ്പനികളുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പി.ടി.െഎക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊച്ചിയിൽ നടന്ന േഗ്ലാബൽ ഡിജിറ്റൽ ഉച്ചകോടിക്കു ശേഷം നിസാൻ, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളുമായി ചർച്ച നടത്തിയിരുന്നു. ഡിജിറ്റൽ ഹബ് സ്ഥാപിക്കാൻ നിസാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ മുതൽ ഒമ്പത് മാസത്തിനിടെ കേരളത്തിലും ലക്ഷദ്വീപിലുമായി 1100 കോടിയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം നടന്നിട്ടുണ്ട്. ബിസിനസ് റാങ്കിങ്ങിൽ 21ാം സ്ഥാനത്താണ് കേരളം. അടുത്ത വർഷത്തോടെ കേരളത്തെ ആദ്യ 10ൽ എത്തിക്കുകയാണ് ലക്ഷ്യം. നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും നടപടികൾ സുഗമമാക്കുന്നതിനും പ്രത്യേക സെൽ രൂപവത്കരിച്ചിട്ടുണ്ട്. അപേക്ഷകൾ പരിഗണിക്കുന്നതിനും വേഗത്തിലാക്കുന്നതിനും ഇത് ഗുണം ചെയ്യുമെന്നും പിണറായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.