'ഡിജിറ്റലൈസേഷനും ബിസിനസും': ജനുവരി 14ന് കോഴിക്കോട് ശിൽപശാല

കോഴിക്കോട്: ആധുനിക സാങ്കേതികവിദ്യയുടെ വളര്‍ച്ചക്കൊപ്പം ബിസിനസിന്‍റെ വളര്‍ച്ചയും ആശങ്കകളും പരിഹാര മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യുവാനായി ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു. 'ഡിജിറ്റലൈസേഷന്‍ ആന്‍റ് ബിസിനസ്-ആശങ്കകളും പരിഹാരങ്ങളും' എന്ന വിഷയത്തില്‍ ജനുവരി 14ന് കോഴിക്കോട് കടവ് റിസോര്‍ട്ടിലാണ് സെമിനാര് നടക്കുക‍. എക്സ്പോസ് ഇന്‍ഫോടെക് ഇന്ത്യയാണ് ശിൽപശാല സംഘടിപ്പിക്കുന്നത്‍.

ബിസിനസ് ഉപദേഷ്ടാവും യാമിസ് ഡയഗനോസ്റ്റിക്സിന്‍റെ സ്ഥാപക ചെയര്‍മാനുമായ ഡോ. ആത്മദാസ് യാമിയും എക്സ് പോസ് ടെക്നിക്കല്‍ വിങ്ങും ചേര്‍ന്നാണ് ശിൽപശാല നയിക്കുക. കറന്‍സിയുടെ ചരിത്രം, പണരഹിത സമ്പദ് വ്യവസ്ഥ, ബിസിനസ് മുന്നേറാനുള്ള സുരക്ഷിതമായ വഴികള്‍ തുടങ്ങിയ വിഷയങ്ങളിൽ ബിസിനസ് സ്ട്രാറ്റജിന് എക്സ്പേർട്സ് എ.എം ആഷിഖ്, മോട്ടിവേഷണൽ സ്പീക്കർ ആൻഡ് എച്ച്.ആർ ട്രെയിനർ റോഷൻ കൈനടി, ബിസിനസ് വിദഗ്ധൻ അമീൻ അഹ്സൻ, ചാർട്ടേഡ് അക്കൗണ്ടന്‍റും സാങ്കേതിക വിദഗ്ധനുമാ‍യ ജോർജ് മത്തായി നൂറനാൽ എന്നിവർ സംസാരിക്കും.

രാവിലെ ഒമ്പത് മണിക്ക് ശിൽപശാലക്ക് തുടക്കമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9605003399 എന്ന നമ്പറിൽ ബന്ധപ്പെടുകയും www.exposebusinessevents.com എന്ന വെബ് സൈറ്റ് സന്ദർശിക്കുകയും ചെയ്യാം.

Full View
Tags:    
News Summary - one day workshop digitization and business-concerns, remedies conducted by expose business events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.