ന്യൂഡൽഹി: 2000ത്തിെൻറ നോട്ടുകൾ പിൻവലിക്കാൻ കേന്ദ്ര സർക്കാറിന് ഉദ്ദേശ്യമില്ലെന്ന് കേന്ദ്ര ധന സഹമന്ത്രി പി. രാധാകൃഷ്ണൻ ലോക്സഭയിൽ അറിയിച്ചു. 2000ത്തിെൻറ നോട്ടുകൾ സമീപഭാവിയിൽ റദ്ദാക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം രേഖാമൂലം അറിയിച്ചത്. പുതുതായി ഇറക്കിയ 500, 2000 രൂപ നോട്ടുകളുടെ അളവ് യഥാക്രമം 66x150 മില്ലി മീറ്റർ, 66x166 മില്ലി മീറ്റർ എന്നിങ്ങനെയാണെന്നും ഇൗ വ്യത്യാസം നോട്ടുകൾ തിരിച്ചറിയാനുള്ള എളുപ്പത്തിനാണെന്നും അദ്ദേഹം വിശദീകരിച്ചു.
പ്ലാസ്റ്റിക് നോട്ടുകൾ ഇറക്കുന്ന കാര്യം സർക്കാർ പരിശോധിച്ചുവരുകയാണ്. ഇതിെൻറ ഭാഗമായി 10 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകൾ കൊച്ചി, മൈസൂരു, ജയ്പുർ, ഷിംല, ഭുവനേശ്വർ എന്നീ നഗരങ്ങളിൽ പരീക്ഷണാർഥം വിനിമയം ചെയ്യും.വിദേശത്തുനിന്ന് അസംസ്കൃത വസ്തുക്കൾ എത്തിച്ച് ഇന്ത്യയിലാകും അച്ചടിയെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, ഇത് എപ്പോഴാണ് വിപണിയിലെത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.