സ്വകാര്യവൽക്കരണം,തൊഴിൽ നിയമങ്ങളിലെ മാറ്റങ്ങൾ; വരാനിരിക്കുന്നത്​ വൻ സാമ്പത്തിക പരിഷ്​കാരം

ന്യൂഡൽഹി: രണ്ടാം മോദി സർക്കാർ സമ്പദ്​വ്യവസ്ഥയിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്​. 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാവും സമ്പദ്​വ്യവസ്ഥയിലെ പരിഷ്​കാരങ്ങൾ നടപ്പിലാക്കുക. തകർന്ന സമ്പദ്​വ്യവസ്ഥയിൽ വളർച്ചയുണ്ടാക്കുന്നതിനായി സ്വകാര്യ നിക്ഷേപം പ്രോൽസാഹിപ്പിക്കുമെന്ന്​​ സർക്കാർ വ്യക്​തമാക്കുന്നു​. ഇതിനൊപ്പം തൊഴിൽ നിയമങ്ങളിലും മാറ്റമുണ്ടാകും.

നിതി ആയോഗ്​ വൈസ്​ ചെയർമാൻ രാജീവ്​ കുമാർ റോയി​ട്ടേഴ്​സിന്​ നൽകിയ അഭിമുഖത്തിലാണ്​ സർക്കാറിൻെറ നൂറ്​ ദിനകർമ്മ പരിപാടിയെ കുറിച്ച്​ സൂചനകൾ നൽകിയത്​. വിദേശനിക്ഷേപകർക്ക്​ സന്തോഷിക്കാവുന്ന മാറ്റങ്ങൾ സമ്പദ്​വ്യവസ്ഥയിൽ ഉണ്ടാവുമെന്ന്​ രാജീവ്​ കുമാർ പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്ക്​ സ്ഥലമേറ്റടുക്കുന്നതിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി ലാൻഡ്​ ബാങ്ക്​ രൂപീകരിക്കുമെന്നും രാജ്​കുമാർ കൂട്ടിച്ചേർത്തു.

ഒന്നാം മോദി സർക്കാറിൻെറ ഭരണകാലത്താണ്​ നിതി ആയോഗ്​ നിലവിൽ വന്നത്​. ഇന്ന്​ രാജ്യത്തെ സാമ്പത്തിക നയങ്ങൾ തീരുമാനിക്കുന്നതിൽ പ്രമുഖ പങ്കുവഹിക്കുന്ന ഏജൻസിയാണിത്​. ആസൂത്രണകമീഷന്​ പകരമായിട്ടാണ്​ നിതി​ ആയോഗ്​ നിലവിൽ വന്നത്​.​

Tags:    
News Summary - Narendra modi government changes-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.