Posted On
date_range Updated On
date_range ഒാഹരി വിപണി പുതിയ ഉയരത്തിൽ
മുംബൈ: ആർ.ബി.െഎ വായ്പ പലിശനിരക്കുകൾ പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യൻ ഒാഹരി വിപണികളിൽ നേട്ടം. ബോംബെ സൂചിക സെൻസെക്സ് 58.95 പോയിൻറ് ഉയർന്ന് റെക്കോർഡ് നേട്ടമായ 37,665.53ലെത്തി. ദേശീയ സൂചിക നിഫ്റ്റി 13.85 പോയിൻറ് ഉയർന്ന് 11,370.35ലെത്തി.
വേദാന്ത, ആക്സിസ് ബാങ്ക്, ഹീറോ മോേട്ടാ കോർപ്, എസ്.ബി.െഎ.എൻ, യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ എന്നീ ഒാഹരികൾ നേട്ടം രേഖപ്പെടുത്തി. എൻ.ടി.പി.സി, ഇൻഫോസിസ്, വിപ്രോ, എച്ച്.ഡി.എഫ്.സി ബാങ്ക്, ടാറ്റ മോേട്ടാഴ്സ് തുടങ്ങിയ ഒാഹരികൾ നഷ്ടം രേഖപ്പെടുത്തി.
ആഗോളവിപണികളും നേട്ടത്തോടെയാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ബ്ലൂബെർഗ് റിപ്പോർട്ടനുസരിച്ച് ചൈന-അമേരിക്ക വ്യാപാര ചർച്ചകൾ പുനരാരംഭിക്കുമെന്ന വാർത്തയാണ് ആഗോളവിപണിക്ക് കരുത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.